Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...

09 MAY 2024 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഭൂമിയുടെ കാലാവസ്ഥയിൽ സമുദ്രങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിശാലമായ സമുദ്രങ്ങൾ ധാരാളം ചൂട് സംഭരിക്കുകയും കാലക്രമേണ സാവധാനം പുറത്തുവിടുകയും ചെയ്യുന്നു. ഇത് ആഗോള താപനിലയെയും മഴയുടെ പാറ്റേണിനെയും ബാധിക്കുന്നു. സമുദ്രങ്ങളിലെ താപനില സമുദ്രജീവികളിലും ആവാസവ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. ഇപ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ലോകത്തിലെ സമുദ്രങ്ങളുടെ താപനില അതി രൂക്ഷമായി ഉയരുകയാണ്.

ഒരു ദിവസം കൊണ്ട് സമുദ്ര ജലത്തിനുണ്ടാകുന്ന താപനില വ്യത്യാസത്തിലെ റെക്കോർഡുകളാണ് നിലവിലെ അവസ്ഥയിൽ തകർന്നിട്ടുള്ളത്. കഴിഞ്ഞ 50 ദിവസത്തിനിടയിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും കൂടിയ അളവിലാണ് സമുദ്ര ജലത്തിന്റെ താപനിലയെന്നാണ് ബിബിസിയുടെ വിശദമായ പഠനം വിശദമാക്കുന്നത്. ആഗോളതാപനത്തിന്റെ വിഷവാതകങ്ങളുടെ വിഗിരണത്തെ പഴിക്കാമെങ്കിലും സമുദ്ര ജലത്തിലെ താപനില ഉയരാൻ കാരണമാകുന്നത് എൽ നിനോ പ്രതിഭാസമാണെന്നാണ് വിലയിരുത്തൽ.

വലിയ രീതിയിൽ കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളേയുമാണ് സാരമായാണ് ബാധിച്ചിട്ടുള്ളത്. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ സർവ്വീസിന്റെ സഹായത്തോടെയാണ് പഠനം നടന്നത്. ഏറ്റവും ചൂടുകൂടിയ ഏപ്രിൽ മാസമാണ് കടന്നുപോയതെന്ന് യൂറോപ്യൻ യൂണിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ 12 മാസം ആഗോളതലത്തിൽ ശരാശരി താപനില കൂടിയത് 1.61 ഡിഗ്രി സെൽഷ്യസാണ്. വിഷവാതക പുറന്തള്ളലും എൽ നിനോ പ്രതിഭാസവുമാണ് ചൂട് കൂടാൻ കാരണമായതെന്നാണ് കോർപ്പർ നിക്കസ് കാലാവസ്ഥാ സർവ്വീസ് വിശദമാക്കുന്നത്.

ദശാബ്ദങ്ങളായി കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യം വരുമ്പോൾ ഭൂമിയുടെ രക്ഷാകേന്ദ്രമായിരുന്നു കടലുകൾ. അധികമായി വരുന്ന കാർബൺ ഡയോക്സൈഡിന്റെ വലിയ അളവ് ആഗിരണം ചെയ്യുക മാത്രമല്ല അമിത താപനിലയുടെ 90 ശതമാനത്തോളവും കുറയ്ക്കാൻ കടലുകൾ സഹായിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി താപനിലയെ നേരിടാൻ സാധിക്കാത്തതിന്റെ ഏറ്റവും പ്രധാന തെളിവുകളാണ് കടലുകളിൽ നിന്ന് ലഭ്യമാകുന്നത്.

 

 

 

2023 മാർച്ച് മാസം മുതൽ കടൽ ജലം ഈ രീതിയിൽ ചൂട് പിടിച്ച് തുടങ്ങിയത്. ഓഗസ്റ്റ് മാസത്തിൽ ഇത് അതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലയിലായി. കടലിന്റെ ജലോപരിതലത്തിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ 21.09 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നത്. ഈ വർഷത്തെ കണക്കുകളിൽ മെയ് നാലിനാണ് ഇത്തരത്തിലെ ഏറ്റവും ഉയർന്ന നിലയിൽ കടൽ ജലോപരിതലമെത്തിയത്.

കാറ്റ് സമുദ്രത്തിലെ താപനിലയെ വളരെയധികം ബാധിക്കുന്നു. കടൽത്തീരത്തുള്ള കാറ്റ് ഉപരിതല ജലത്തെ തീരത്ത് നിന്ന് അകറ്റുന്നു, അവയ്ക്ക് പകരം തണുത്ത ആഴത്തിലുള്ള ജലം ഉപയോഗിച്ച് അപ്‌വെല്ലിംഗ് എന്ന് വിളിക്കുന്നു, ഇത് ഉപരിതലത്തെ തണുപ്പിക്കുന്നു. നേരെമറിച്ച്, കടൽത്തീരത്തെ കാറ്റ് ചൂടുള്ള ഉപരിതല ജലത്തെ തീരപ്രദേശങ്ങൾക്ക് നേരെ കൂട്ടുകയും അവിടെ താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

 

കാലാവസ്ഥാ വ്യതിയാനം എന്നത് ദീർഘകാല ശരാശരി താപനില ഉയരുന്നതും അതിനെ തുടർന്ന് കാലാവസ്ഥ വ്യൂഹത്തിന്റെ മറ്റു ഘടകങ്ങളിലും ഉണ്ടാവുന്ന മാറ്റമാണ് എന്ന് ചുരുക്കത്തിൽ പറയാമെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഇതിൽ ഒതുങ്ങുന്നില്ല. താപനില ഉയരുന്നതും മഞ്ഞുരുകുന്നതും തീവ്ര മഴയും ഉഷ്ണ തരംഗങ്ങളും വര്ധിക്കുന്നതുമെല്ലാം ഏതാനും പ്രത്യക്ഷ ഉദാഹരണങ്ങൾ മാത്രമാണ്.

ഇത്തരത്തിൽ കടൽ ജലത്തിനുണ്ടാകുന്ന താപനിലാ വ്യതിയാനം ആശങ്കയ്ക്ക് കാരണമാകുന്നതാണെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. ഇത്തരത്തിൽ പ്രകൃതി മുഴുവൻ ചൂട് പിടിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

 

 

കട ജലം ചൂട് പിടിക്കുന്നത് ഏറ്റവുമധികം ബാധിക്കുന്നത് പവിഴപ്പുറ്റുകളേയാണ്. ആഗോളതലത്തിൽ പവിഴപ്പുറ്റുകൾ ബ്ലീച്ച് ചെയ്യപ്പെടുകയാണ്. കടൽ ജീവികളുടെ നഴ്സറിയെന്ന് കണക്കാക്കുന്ന പവിഴപ്പുറ്റുകൾ നശിക്കുന്നത് സമുദ്രത്തിലെ ആവാസ വ്യവസ്ഥയേ തന്നെ സാരമായി ബാധിക്കുമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (5 hours ago)

Malayali Vartha Recommends