ബോധമില്ല അറസ്റ്റിലായി... ദേശീയഗാനത്തിനിടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂവി ബഹളം വച്ചു ഫേസ്‌ബുക്കില്‍ ദേശീയ പതാകയെ അപമാനിച്ച് കമന്റുമിട്ടു
തിരുവനന്തപുരം നിള തീയറ്ററില്‍ ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട സ്വദേശിയും ഫിലോസഫിയില്‍ ബിരുദ വിദ്യാര്‍ഥിയുമായ സല്‍മാന്‍ എന്ന യുവാവാണ് പോലീസ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ദീപക് എന്ന യുവാവിനെയും പോലീസ് തെരയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. സര്‍ക്കാറിന്റെ ഉടുമസ്ഥതയിലുള്ള നിള തീയറ്ററില്‍ സാധാരണയായി സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ വേളയില്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭ്യര്‍ത്ഥനയും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയ്ക്കുമുമ്പുള്ള ദേശീയ ഗാനത്തിന്റെ വേളയിലാണ് വിദ്യാര്‍ത്ഥികള്‍ കൂവിയത്. രണ്ട് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമടങ്ങുന്ന ഒരു സംഘം എഴുന്നേറ്റില്ല. കൂടാതെ ദേശീയഗാനത്തിനിടെ കൂവുകയും ചെയ്തു.
തീയറ്ററില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ചിലര്‍ ബഹളമുണ്ടാക്കിയെന്ന് കാട്ടി നാടകപ്രവര്‍ത്തകനായ അഖിലാണ് പരാതി നല്‍കിയത്.
പോലീസ് ഇതേ കുറിച്ച് അന്വേഷണം നടത്തി. ഇവരുടെ ഫേസ്‌ബുക്ക് പരിശോധിച്ചപ്പോള്‍ ഇതേക്കുറിച്ച് അശ്ലീലം കലര്‍ത്തിയുള്ള പോസ്റ്റുകളും രണ്ട് പേരും ഫേസ്‌ബുക്കില്‍ ഇട്ടതായി കണ്ടെത്തി. ഈ പോസ്റ്റ് ഷെയര്‍ ചെയ്‌ത മറ്റ് രണ്ടുപേര്‍ക്കെതിരെയും കേസെടുക്കും.
സംഭവം നടന്ന നിള തീയറ്ററില്‍ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha