പാർട്ടിയെ പ്രതിസന്ധിയിലാക്കാതിരിക്കാൻ വേണ്ടിയാണ് ആകാശ് തില്ലങ്കേരിയുടേതെന്ന പേരിൽ ഒരു മൊഴി പോലീസ് പുറത്തുവിട്ടതെന്ന സംശയം ബലപ്പെടുന്നു

പാർട്ടിയെ പ്രതിസന്ധിയിലാക്കാതിരിക്കാൻ വേണ്ടിയാണ് ആകാശ് തില്ലങ്കേരിയുടേതെന്ന പേരിൽ ഒരു മൊഴി പോലീസ് പുറത്തുവിട്ടതെന്ന സംശയം ബലപ്പെടുന്നു. അതേ സമയം പോലീസ് ഉദ്യോഗസ്ഥരുടെ കൈയിൽ മാത്രമുള്ള മൊഴി എങ്ങനെയാണ് പുറത്തറിഞ്ഞതെന്ന് സി പി എമ്മും അന്വേഷിക്കുന്നു. പാർട്ടി അന്വേഷണം കണ്ണിൽ മണ്ണിടാനാണെന്ന സംശയമാണ് ഉയരുന്നത്.
അന്വേഷണത്തെ വഴിതെറ്റിക്കുന്നതിന് വേണ്ടിയാണോ ആകാശിന്റെ മൊഴി പുറത്തു വിട്ടതെന്ന സംശയം കോൺഗ്രസ് കേന്ദ്രങ്ങൾക്കുണ്ട്. ഷുഹൈബിനെ കൊന്നത് ആകാശല്ല എന്നത് തന്നെയാണ് കോൺഗ്രസിന്റെ വിശ്വാസം.
ഇക്കാര്യത്തിൽ സി പി എമ്മിന്റെ ന്യായം ഇതാണ്. ഷുഹൈബ് കൊലപാതകത്തിൽ തങ്ങളെ കുടുക്കിയ മൊഴി ആകാശ് പോലീസിന് നൽകിയതാണെന്നാണ് സി പി എം പറയുന്നത്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കാണ് മൊഴി നൽകിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ ക്രമസമാധാന രംഗം കൈയാളുന്ന ഏതാനും ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്. എന്നാൽ അതേ ഉദ്യോഗസ്ഥരിൽ നിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന് സി പി എം പറയുന്നു. സി പി എമ്മിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവുന്നില്ലെന്നാണ് നേതാക്കളുടെ വിശദീകരണം.
എന്നാൽ റ്റി പി കേസിൻ ജയിലിൽ കിടക്കുന്ന പ്രതികൾ തന്നെയാണ് കൊലപാതകം നടത്തിയതെന്ന സംശയമാണ് കോൺഗ്രസിന് ഉളളത്. കിർമാണി മനോജാണ് കൊല നടത്തിയതെന്ന സുധാകരന്റെ പ്രസ്താവന അദ്ദേഹത്തിന് അതീവ രഹസ്യമായി ലഭിച്ച വിവരത്തിൽ നിന്നും പുറത്തു വന്നതാണ്. റ്റി.പി.കേസിൽ ജയിലിൽ കിടക്കുന്ന പ്രതികൾ കൊല നടത്തിയാൽ അത് മറ്റാരുടെയും തലയിൽ വരില്ല. ഡമ്മി പ്രതികളെ ഹാജരാക്കുമ്പോൾ സംശയത്തിന്റെ പേരിൽ രക്ഷപ്പെടുത്താം.
ആകാശിന്റെ മൊഴി പോലീസ് ബോധപൂർവം പുറത്തുവിട്ടത് തന്നെയാണ്. സി പി എം ഭരിക്കമ്പോൾ പാർട്ടി പ്രതിസ്ഥാനത്തുള്ള കേസിൽ രഹസ്യമൊഴി പുറത്തു വിടാനുള്ള ധൈര്യമൊന്നും കണ്ണൂരിലെ പോലീസുകാർക്കില്ല. കേസിന്റെ അന്വേഷണ ചുമതലയുള്ള ഉയർന്ന ഉദ്യോഗസ്ഥർ മലയാളികളുമല്ല. സാദാ പോലീസുകാരൻ ഒരിക്കലും മൊഴി പുറത്തു വിട്ടില്ല. ആകാശിനെ ചോദ്യം ചെയ്യുന്നത് ഉയർന്ന ഉദ്യോഗസ്ഥരാണ്.
ജയിലിൽ കഴിയുന്ന പ്രതികൾ മറ്റൊരു കൊലപാതകം നടത്തി എന്ന് വന്നാൽ അത് സർക്കാരിനെ ദോഷകരമായി ബാധിക്കും. ചിലപ്പോൾ സർക്കാർ തന്നെ വീണെന്ന് വരും. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പിണറായിയുമായും കോടിയേരിയുമായും സെറ്റിൽ ചെയ്യാൻ നിവൃത്തിയില്ല. കാരണം കണ്ണൂരിലെ സമരകാർക്കൊപ്പം നിൽക്കുന്നത് ആർക്കു മുന്നിലും സെറ്റിൽ ചെയ്യാത്ത സുധീരനും സുധാകരനുമാണ്. അവരെ ഉമ്മനും ചെന്നിത്തലക്കും ഭയമാണ്. അതിനാൽ കോംപ്രമൈസ് സാധ്യമല്ല.
ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിൽ ആകാശ് ഇല്ലെന്ന നൗഷാദിന്റെ മൊഴി നിർണായകമാണ്. പണ്ടും ഡമ്മി പ്രതികളെ ഇറക്കിയുള്ള കളി സിപിഎമ്മിൽ സജീവമാണ്. കൊലപാതകമായാലും മർദ്ദനമായാലും ഡമ്മികളെ രംഗത്തിറക്കും. അങ്ങനെ യഥാർത്ഥ പ്രതികളെ രക്ഷിക്കും.
ആകാശ് പാർട്ടി സഖാവാണെന്ന് പി ജയരാജൻ പറഞ്ഞത് ആകാശിനെ കേസിൽ കുരുക്കാൻ വേണ്ടി മാത്രമാണ്. സി പി എമ്മിന്റെ സൈബർ പോരാളിയാണ് ആകാശ് എന്നാണ് പാർട്ടി അവകാശപ്പെടുന്നത്. ഏതായാലും സർക്കാരിന്റെ സമയദോഷമാണെന്ന് പറഞ്ഞാൽ മതി.
https://www.facebook.com/Malayalivartha























