ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സുധാകരന് സമരം തുടരും ; തീരുമാനം സമരപ്പന്തലിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിന്റേത്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് കളക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം തുടരാന്‍ യുഡിഎഫ് തീരുമാനം. ഇന്ന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സുധാകരന് 48 മണിക്കൂറാണ് ആദ്യം സമരം പ്രഖ്യാപിച്ചത്. പിന്നീട് സമരം നീട്ടുകയായിരുന്നു. തിങ്കളാഴ്ചയാണ് സുധാകരന് സമരം ആരംഭിച്ചത്. ശുഹൈബ് കൊലക്കേസില്‍ സമരം ശക്തമാക്കുമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























