ഒരു തീയും പുരയ്ക്ക് നല്ലതല്ല; അക്രമത്തിനെതിരെ ശക്തമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സിപിഐ; രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് നല്ലതല്ലെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍

അക്രമ രാഷ്ട്രീയത്തിനെതിരെ നിലപാട് വ്യക്തമാക്കി മന്ത്രി വിഎസ് സുനില്‍ കുമാര്‍. അക്രമത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന പാർട്ടിയാണ് സിപിഐയെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാകണം എന്നാണ് എൽഡിഎഫ് നയമെന്നും അദ്ദേഹം വ്യക്തമാക്കി. തുടരെ ഉണ്ടാകുന്ന രാഷ്ട്രിയ കൊലപാതകങ്ങൾ സർക്കാരിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഒരു തീയും പുരയ്ക്ക് നല്ലതല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അക്രമങ്ങൾ ഒഴിവാക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈ എടുക്കണമെന്നാണ് സിപിഐയുടെ നിലപാടെന്ന് കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























