ഭരണം മാറിയിട്ടും പോലീസിനെ മാറ്റാൻ കഴിഞ്ഞില്ല; പോലീസിന്റെ ജനകീയ മുഖം നഷ്ടപെട്ടോയെന്ന് പരിശോധിക്കണം; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പ്രവർത്തന റിപ്പോർട്ട്

സിപിഎം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പൊലീസിന് രൂക്ഷ വിമർശനം. ഭരണം മാറിയിട്ടും പോലീസിനെ മാറ്റാൻ കഴിഞ്ഞില്ലെന്നും പോലീസിന്റെ ജനകീയ മുഖം നഷ്ടപെട്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് ഭരണത്തില്‍ ജാഗ്രത വേണം. പോലീസിൽ പല താൽപര്യക്കാരുണ്ടെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പോലീസിന് പുറമെ സിപിഐയ്ക്കെതിരെയും രൂക്ഷ വിമർശനമുണ്ടായി. സിപിഐയുടെ പരസ്യ നിലപാടുകൾ മുന്നണിയെ ദുർബലപ്പെടുത്തുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് തെറ്റാണ്. സിപിഐയുടെ നിലപാട് മുന്നണിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























