കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ റിപ്പയറിംഗ്: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഡ്രൈവര്‍ക്ക് സസ്പെൻഷൻ

കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ നന്നാക്കിയ ഡ്രൈവര്‍ക്കു സസ്പെന്ഷന്. കോട്ടയം-കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ജയചന്ദ്രനെയാണ് കുമളി എടിഒ സസ്പെന്‍ഡ് ചെയ്തത്.
മൊബൈല്‍ ഫോണില്‍ നോക്കി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. കുമളി ഡിപ്പോയിലെ കെഎല്‍ 15-7780 എന്ന് ബസിലാണ് സംഭവം. ബസിലെ മുന്‍സീറ്റില്‍ ഇരുന്ന ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
https://www.facebook.com/Malayalivartha























