ജയസൂര്യയുടെ കായല്‍ കൈയേറ്റം ; ബോട്ട്ജെട്ടി പൊളിച്ച് മാറ്റാനുള്ള കൊച്ചി കോര്‍പ്പറേഷന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി

ചലച്ചിത്ര താരം ജയസൂര്യ ചെലവന്നൂര്‍ കായല്‍ കൈയേറി നിര്‍മിച്ച ബോട്ട്ജെട്ടി പൊളിച്ച് മാറ്റാനുള്ള കൊച്ചി കോര്‍പ്പറേഷന്റെ ഉത്തരവിന് സ്റ്റേയില്ല. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി കേരള തദ്ദേശ ട്രൈബ്യൂണല്‍ തള്ളി.
പൊതുപ്രവര്‍ത്തകന്‍ കളമശേരി സ്വദേശി ഗിരീഷ് നല്‍കിയ പരാതിയില്‍ താരത്തിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൊച്ചുകടവന്ത്ര ഭാഗത്ത് ജയസൂര്യ സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ച.അടി വിസ്തീര്‍ണ്ണത്തിലുള്ള വീടും നിര്‍മ്മിച്ചത് ചിലവന്നൂര്‍ കായല്‍ പുറമ്ബോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചാണെന്നുമായിരുന്നു ഗിരീഷിന്റെ പരാതി. മൂന്ന് സെന്റ് 700 സ്ക്വയര്‍ ലിങ്ക്സ് കായല്‍ ജയസൂര്യ കയ്യേറിയിട്ടുണ്ടെന്നാണ് താലൂക്ക് സര്‍വെയര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തിനകം നിര്‍മ്മാണം സ്വന്തം ചിലവില്‍ പൊളിച്ച് മാറ്റണമെന്ന് 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടിരുന്നു. എന്നാല്‍ താരം ഇതിനെതിരെ തദ്ദേശ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























