മുറിയുടെ വാതിലിന് പുറത്തിരുന്ന് കളിച്ചതിന് പത്തുവയസുകാരിയോട് ദമ്പതികളുടെ ക്രൂരത

മുറിയുടെ വാതിലിന് പുറത്തിരുന്ന് കളിച്ചതിന് പത്തുവയസുകാരിയെ ദമ്പതികൾ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ചു. തിരുവത്രയിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മൂന്നോടെയാണു ക്വാർട്ടേഴ്സിൽതന്നെ താമസിക്കുന്നയാളുടെ മകളെ ഇവർ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ചത്. സംഭവത്തിൽ ദമ്പതികളെ ചാവക്കാട് പോലീസ് തിരുവത്ര ക്വാർട്ടേഴ്സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത് (31) എന്നിവരെ അറസ്റ്റ് ചെതു.
പൊള്ളലേറ്റ കുട്ടിയും മറ്റു രണ്ടു കുട്ടികളും ചേർന്നു റഫീഖും കുടുംബവും താമസിക്കുന്ന മുറിയുടെ വാതിൽക്കൽ ഇരുന്നു കളിക്കുകയായിരുന്നു. കുട്ടികൾ തങ്ങളുടെ മുറിയുടെ വാതിലിനു പുറത്തിരുന്ന് കളിക്കുന്നത് കണ്ട് അരിശം പൂണ്ട ഇവർ കുട്ടികളുടെ ദേഹത്തേക്കു ചൂടുവെള്ളം ഒഴിച്ചെന്നാണു കേസ്. മുഖത്ത് ചൂടുവെള്ളം വീണ കുട്ടി ചികിത്സയിലാണ്. മറ്റു രണ്ടു കുട്ടികൾ ഓടി രക്ഷപ്പെട്ടതിനാൽ ചൂടുവെള്ളം ദേഹത്തു വീഴാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha

























