സഫീര്‍ വധക്കേസ്: പ്രതികളെ ഈ മാസം 13 വരെ റിമാന്‍ഡ് ചെയ്തു, മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ വധക്കേസിലെ പ്രതികളെ ഈ മാസം 13 വരെ റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് സ്വദേശികളായ മുഹമ്മദ് ബഷീര്‍, റാഷിദ്, സുബഹാന്‍, അജീഷ്, ഷെര്‍ബില്‍ എന്നിവരാണ് പ്രതികള്‍.
പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ബൈപാസിന് സമീപം കുന്തിപ്പുഴയുടെ തീരത്ത് നിന്ന് ആക്രമണത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്.
കൊലപാതക കുറ്റത്തിന് പുറമെ, മര്‍ദനം, അന്യായമായി സംഘം ചേരല്‍ എന്നി കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























