മദ്യലഹരിയിൽ യുവാവ് അപമര്യാദയായി പെരുമാറി; പ്രതികരിച്ച യുവതിയുടെ പിഞ്ചുകുഞ്ഞിനോട് യുവാവിന്റെ കൊടുംക്രൂരത

മദ്യലഹരിയിൽ അപമര്യാദയായി പെരുമാറിയതിന് പ്രതികരിച്ച യുവതിയുടെ കുഞ്ഞിന്റെ കാൽ യുവാവ് വെട്ടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ പരിസരത്താണ് സംഭവം നടന്നത്. താമരശേരി അമ്പായത്തൊടി മിച്ചഭൂമി പ്ലോട്ടില്‍ കന്യാകുമാരി(32), ഭര്‍ത്താവ് മുരുകേശ്, മകള്‍ പ്രിയ, സഹോദരന്‍ ധര്‍മ്മന്‍ എന്നിവരടങ്ങുന്ന നാടോടി കുടുംബം ഒരു വര്‍ഷമായി ഐ.ജി.ബി.ടി പരിസരത്തെ പണിതീരാത്ത കെട്ടിടത്തിലാണ് രാത്രി ഉറങ്ങുന്നത്.
സുഹൃത്തുക്കളായ മുരുകേശും പ്രതിയും പതിവായി ഒന്നിച്ചിരുന്ന് മദ്യപിക്കാറുണ്ട്. തിങ്കളാഴ്ച മുരുകേശില്ലാത്ത സമയത്താണ് പ്രതി എത്തിയത്. അപമര്യാദയായി പെരുമാറിയ അയ്യൂബിനോട് കന്യാകുമാരി കയര്‍ത്തുസംസാരിച്ചു. ഇതിൽ അരിശം പൂണ്ട പ്രതി കത്തിവീശി. സാരമായി പരുക്കേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ പരാതിയില്‍ മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബിനെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. പരാതിയുമായി മഞ്ചേരി സ്റ്റേഷനിലെത്തിയപ്പോള്‍ എസ്.ഐ അപമാനിച്ച് വിട്ടെന്നാണ് ആക്ഷേപം. പൊലീസുകാരില്‍ ചിലര്‍ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി താനും കൂടി ചേര്‍ന്നല്ലേ കുഞ്ഞിനെ വെട്ടിയതെന്ന് ചോദിച്ച് ഭീഷണപ്പെടുത്തിയെന്ന് മുരുകന്‍ പറഞ്ഞു. ചൊവ്വാഴ്ച ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട ശേഷമാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha

























