ഫെബ്രുവരി 20 ന് ദുബായില്‍ എത്തിയ ശേഷം നാലു ദിവസങ്ങളില്‍ സംഭവിച്ചത് പുറത്ത്

ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചെങ്കിലും മരണത്തിലെ ദുരൂഹതകള്‍ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ സജീവമാകുന്നു. ദുബായിലെ ഹോട്ടല്‍ മുറിയില്‍ ബാത് ടബ്ബില്‍ മുങ്ങി മരിച്ചതാണെന്നു പൊലീസ് റിപ്പോര്‍ട്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നതായും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ശ്രീദേവി താമസിച്ചിരുന്ന ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ബാത് ടബ്ബില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്നു മുങ്ങിമരിക്കുകയായിരുന്നെന്നാണു നിഗമനം.
ഫെബ്രുവരി 20നാണ് ശ്രീദേവി ദുബായില്‍ എത്തിയത്. അതിന് ശേഷമുള്ള സംഭവങ്ങള്‍ ഇങ്ങനെയാണ്. 2018 ഫെബ്രുവരി 20 കപൂര്‍ കുടുംബാംഗമായ മോഹിത് മെര്‍വയും കോസ്റ്റ്യൂം ഡിസൈനറായ അന്തരയും തമ്മിലുള്ള വിവാഹത്തിനു ശ്രീദേവി, ഭര്‍ത്താവ് ബോണി കപൂര്‍, ഇളയമകള്‍ ഖുഷി എന്നിവര്‍ യുഎഇയിലെ റാസല്‍ഖൈമയില്‍. ഷൂട്ടിങ് തിരക്കുള്ളതിനാല്‍ മൂത്തമകള്‍ ജാന്‍വി പങ്കെടുത്തില്ല.
രാത്രി 11.05 മോഹിത് മെര്‍വ വിവാഹത്തിന്റെ ചിത്രം ശ്രീദേവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നു. ഫെബ്രുവരി 22 വിവാഹച്ചടങ്ങിന്റെ രണ്ടുചിത്രങ്ങള്‍ കൂടി ശ്രീദേവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നു.
ഫെബ്രുവരി 23 1.37: കാത്താഡി എന്ന തമിഴ് ചിത്രത്തിന് ആശംസനേര്‍ന്നുള്ള ശ്രീദേവിയുടെ ട്വീറ്റ്. ഇതിനിടെ, ഇളയമകള്‍ ഖുഷിയുമായി ബോണി കപൂര്‍ മുംബൈയിലെത്തുന്നു. ശ്രീദേവി ദുബായില്‍ തുടരുന്നു.
ഫെബ്രുവരി 24 പുലര്‍ച്ചെ 3.24: തന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു നൃത്തരംഗം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നു റീട്വീറ്റ് ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലെ അവസാന ഇടപെടല്‍.
വൈകിട്ട് 7.00: ശ്രീദേവിക്ക് 'സര്‍െ്രെപസ് ഡിന്നര്‍' ഒരുക്കാന്‍ തീരുമാനിച്ച ബോണി ദുബായില്‍ അവര്‍ താമസിച്ച എമിറേറ്റ്‌സ് ടവറില്‍ എത്തുന്നു. ഉറങ്ങുകയായിരുന്ന നടിയെ ഉണര്‍ത്തി. തുടര്‍ന്നു ശ്രീദേവി ശുചിമുറിയിലേക്ക്. 15 മിനിറ്റ് നേരത്തിനു ശേഷവും പുറത്തുവരാത്തതിനാല്‍ ബോണി വാതില്‍ ബലംപ്രയോഗിച്ചു തുറക്കുന്നു. ബാത്ടബ്ബില്‍ ചലനമറ്റനിലയില്‍ ശ്രീദേവി.
രാത്രി 10.30: വിവരം ബോണി പൊലീസിനെ അറിയിക്കുന്നു.
ഫെബ്രുവരി 25 പുലര്‍ച്ചെ 2.30: ശ്രീദേവിയുടെ മരണം സംബന്ധിച്ച വാര്‍ത്ത പുറത്ത്. കാരണം ഹൃദയസ്തംഭനമെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 26 11.35 : വൈകുന്നേരത്തോടെ മൃതശരീരം വിട്ടുനല്‍കുമെന്നു വിവരം.
2.02 : പൊലീസ് റിപ്പോര്‍ട്ട് പുറത്തുവരുന്നു. ബാത്ത് ടബില്‍ മുങ്ങിമരിച്ചെന്നു നിഗമനം
4.42 : മുങ്ങിമരണം സ്ഥിരീകരിച്ചു മരണസര്‍ട്ടിഫിക്കറ്റ്
5.01 : രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നും റിപ്പോര്‍ട്ട്
5.39 : ശ്രീദേവിയുടെ ദുബായിലുള്ള കുടുംബാംഗങ്ങളില്‍ നിന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ മൊഴി രേഖപ്പെടുത്തുന്നു
7.59 : ബോണി കപൂറിനെ പൊലീസ് ചോദ്യം ചെയ്യുന്നു.
https://www.facebook.com/Malayalivartha

























