Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

ഓഖി ദുരന്തത്തിൽ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസിക്കാം; കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം അടുത്ത മാസം

28 FEBRUARY 2018 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരില്‍ എത്തും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും... എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശന നടപടികൾ മേയ് രണ്ടിന് തുടങ്ങും

തീരദേശ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം അടുത്ത മാസം നല്‍കും. ഫിഷറീസ്, റവന്യു, പോലീസ് വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിക്കു കൈമാറി. മാര്‍ച്ച് ആദ്യവാരം ചീഫ് സെക്രട്ടറിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കു തീരുമാനമുണ്ടാകുമെന്ന് ഫിഷറീസ് മന്ത്രിയുടെ ഓഫീസ് മംഗളത്തോടു പറഞ്ഞു.

കാണാതായവരുടെ കുടുംബങ്ങള്‍ക്കു മരണം സ്ഥിരീകരിച്ചവരുടെ കുടുംബങ്ങള്‍ക്കു നല്‍കുന്ന അതേ പരിഗണന നല്‍കാന്‍ നിയമഭേദഗതി നടത്തുന്നതുവരെ സഹായം വൈകിക്കരുതെന്നാണു സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ ദുരന്തം ഉണ്ടായി മൂന്നു മാസമാകുന്ന മാര്‍ച്ചില്‍ത്തന്നെ ധനസഹായം നല്‍കാനാണു നീക്കം.

104 മത്സ്യത്തൊഴിലാളികളെയാണു കാണാതായതെന്നാണു സര്‍ക്കാരിന്റെ കണക്ക്. കാണാതായവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ അവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. മൃതദേഹം കിട്ടാത്ത സാഹചര്യം, ദുരന്തം കഴിഞ്ഞ ഇത്രനാളായിട്ടും കുടുംബങ്ങളിലേക്ക് ഫോണ്‍വിളി പോലും എത്താത്ത അവസ്ഥ, പ്രതീക്ഷയ്ക്കു വകയില്ലെന്നു രക്ഷാപ്രവര്‍ത്തനം നടത്തിയ സേനകളില്‍ നിന്നുള്ള വിവരം എന്നിവയും ഫിഷറീസ്, റവന്യു, പോലീസ് വകുപ്പുകളുടെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നഷ്ടക്കണക്കുകള്‍ വിലയിരുത്തിയിട്ടുണ്ട്.

ഇതെല്ലാം പരിഗണിച്ചായിരിക്കും ചീഫ് സെക്രട്ടറി അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. റവന്യു, ഫിഷറീസ്, ആഭ്യന്തരം വകുപ്പുകളിലെ സെക്രട്ടറിമാരാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. നിയമസഭാ സമ്മേളനത്തിന്റെ തിരക്കിലായതിനാല്‍ ധനസഹായം നല്‍കാനുള്ള പദ്ധതി നീട്ടിക്കൊണ്ടുപോകാന്‍ ഇവരില്‍ ചിലര്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന വാദവുമുണ്ടായി. എന്നാല്‍ കേന്ദ്ര സഹായമായി 169.63 കോടി രൂപ ലഭിച്ചതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു. മൃതദേഹം കിട്ടാത്ത സാഹചര്യത്തില്‍ കാണാതായവര്‍ മരിച്ചെന്നു കണക്കാക്കാന്‍ ഏഴു വര്‍ഷമാണു കാത്തിരിക്കേണ്ടത്. ഇതില്‍ സവിശേഷ ഇളവ് വരുത്താനാണു തീരുമാനം.

ഉറ്റവരെ കാത്തിരിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ മാസംതോറും 10,000 രൂപ നല്‍കുന്നുണ്ട്. ഇത് കുട്ടികളുടെ പഠനത്തിനോ ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താനോ തികയാത്ത സ്ഥിതിയുണ്ട്. മരിച്ചെന്നു സ്ഥിരീകരിച്ചവരുടെ കുടുംബങ്ങള്‍ക്കു നല്‍കിയ 22 ലക്ഷം രൂപയുടെ സഹായം കാണാതായവരുടെ കുടുംബങ്ങള്‍ക്കും നല്‍കാനാണു സര്‍ക്കാര്‍ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (5 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (11 minutes ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (33 minutes ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (45 minutes ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (1 hour ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (1 hour ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (1 hour ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (1 hour ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (2 hours ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (2 hours ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (2 hours ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (8 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

Malayali Vartha Recommends