നിയമസഭയില്‍ പ്രതിപക്ഷം ഇന്നും ചോദ്യോത്തരവേള ബഹിഷ്കരിച്ചു; രാവിലെ സഭ സമ്മേളിച്ചപ്പോൾ സ്പീക്കർ നൽകിയ റൂളിംഗ് അവഗണിച്ച് പ്രതിപക്ഷം

നിയമസഭയില്‍ പ്രതിപക്ഷം ഇന്നും ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ചോദ്യോത്തരവേളകൾ തടസപ്പെടുത്തിയുള്ള പ്രതിഷേധങ്ങൾ പാടില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ റൂളിംഗ് അവഗണിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോഴാണ് സ്പീക്കർ റൂളിംഗ് നൽകിയത്. സംസ്ഥാനത്തെ കൊലാപതകങ്ങൾ സംബന്ധിച്ച് ചോദ്യോത്തരവേള നിറുത്തിവച്ച് ചർച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടത്.
എന്നാൽ, ചോദ്യോത്തരവേള നടക്കണമെന്നും ഏത് വിഷയവും അടിയന്തരപ്രമേയമായി അവതരിപ്പിക്കാൻ അവസരമുണ്ടെന്നും സ്പീക്കർ റൂളിംഗ് നൽകി. ചോദ്യോത്തരവേള തടസപ്പെടുത്തിയുള്ള പ്രതിഷേധം ശരിയില്ലെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ, തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊലപാതകങ്ങളെ കുറിച്ച് ചോദ്യോത്തരവേള നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു.
ഇതിന് സ്പീക്കർ തയ്യാറാകാത്തതിനാൽ ചോദ്യോത്തരവേള ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന്, ബാനറുകളും പ്ളക്കാർഡുകളുമായി എത്തിയ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി സഭയിൽ നിന്ന് പുറത്തേക്ക് പോയി.
https://www.facebook.com/Malayalivartha

























