താലികെട്ടുന്നതിന് തൊട്ട് മുമ്പ് വരന്‍ തൊപ്പി ഊരിയപ്പോള്‍ ആകെ അലങ്കോലമായി; ഡോക്ടറുടെ വിവാഹം കുളമായി

എന്തിനാണ് പെണ്ണുകാണല്‍ ചടങ്ങ്. ഇരുവര്‍ക്കും പരസ്പരം അറിയാനും കുറവുകള്‍ കണ്ടെത്താനും പഴമക്കാര്‍ ഉണ്ടാക്കിയ മാര്‍ഗമാണത്. എന്നാല്‍ പെണ്ണിന്റെ അച്ഛന്റെ വാക്കുവിശ്വസിച്ച് ഡല്‍ഹിയില്‍നിന്ന് വിവാഹം കഴിക്കാനെത്തിയ ഡോക്ടര്‍ക്ക് തീര്‍ത്തും അപരിചിതയായ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യേണ്ടിവന്നു.
രവികുമാര്‍ എന്ന ഡോക്ടറാണ് ബിഹാറിലെ സുഗൗളി ഗ്രാമത്തില്‍ വിവാഹത്തിനെത്തി കുടുങ്ങിയത്. ഒരുവര്‍ഷം മുമ്പേ രണ്ടു കുടുംബങ്ങളും ചേര്‍ന്ന് വിവാഹനിശ്ചയം നടത്തിയിരുന്നെങ്കിലും പെണ്ണും ചെറുക്കനും പരസ്പരം കണ്ടിരുന്നില്ല. വിവാഹ വേദിയിലെത്തി പരസ്പരം മാല ചാര്‍ത്തുകവരെ ചെയ്ത ശേഷമാണ് പ്രശ്‌നമുണ്ടായത്. ഘോഷയാത്രയായി മണ്ഡപത്തിലെത്തിയ വരന്‍, തലപ്പാവ് ഊരിമാറ്റിയപ്പോഴാണ് വധു ഞെട്ടിയത്. വരന്‍ കഷണ്ടിക്കാരനാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് സഹിച്ചില്ല. വിവാഹവേദിയില്‍ നിന്ന് പെണ്ണ് ഇറങ്ങിപ്പോയതോടെ, രണ്ട് കുടുംബങ്ങളും പ്രതിസന്ധിയിലായി.
വിവാഹം കഴിക്കാതെ ഡല്‍ഹിയിലേക്ക് മടങ്ങില്ലെന്ന് തീരുമാനിച്ച രവികുമാറും കുടുംബവും ഗ്രാമസഭയില്‍ പരാതിപ്പെട്ടു. അതേ ഗ്രാമത്തില്‍ നിന്നുതന്നെ മറ്റൊരു പെണ്‍കുട്ടിയെ വധുവായി തിരഞ്ഞെടുക്കാന്‍ ഗ്രാമസഭ അനുവദിച്ചു. ഒരു പച്ചക്കറിക്കടക്കാരന്റെ മകള്‍ നേഹാ കുമാരിയെന്ന യുവതിയെയാണ് രവികുമാര്‍ കണ്ടെത്തിയത്. പാളിപ്പോയ ആദ്യ വിവാഹത്തിന്റെ രണ്ടാം നാള്‍ നേഹാകുമാരിയെ രാംജാനകി അമ്പലത്തില്‍വെച്ച് രവികുമാര്‍ മിന്നുകെട്ടി.
എങ്ങനെയും വിവാഹം കഴിച്ച് മാനം രക്ഷിക്കാനായതിന്റെ ആഹ്ലാദത്തിലാണ് രവികുമാറും കുടുംബവും. എന്നാല്‍, ഗ്രാമസഭയുടെ നിര്‍ബന്ധത്തിന് വഴങ്ങി അപ്രതീക്ഷിത വിവാഹം കഴിക്കേണ്ടി വന്നതിന്റെ നടുക്കത്തിലാണ് നേഹാകുമാരി. ഇരുവരുടെയും വിവാഹഫോട്ടോയില്‍ നിന്നുതന്നെ ഈ മാനസികാവസ്ഥ വ്യക്തവുമാണ്.
https://www.facebook.com/Malayalivartha

























