ലോറി തടഞ്ഞ് കൈക്കൂലി ചോദിച്ചു... പിരിവു കുറഞ്ഞതിന് മോശമായ ഭാഷയില്‍ ഡ്രൈവറെ അപമാനിക്കുകയും ചെയ്തു... പൊലീസുകാർക്ക് കിടിലൻ പണികൊടുത്ത് ലോറി ഡ്രൈവർ; ഒടുക്കം ഡ്രൈവർക്ക് പാരിതോഷികം നല്‍കി പോലീസ് ആദരം

തിരുവനന്തപുരം കഠിനംകുളം ചെമ്മണ്ണു ലോറി തടഞ്ഞ് കൈക്കൂലി വാങ്ങിയ അഡീഷനല്‍ എസ്‌ഐഎയും ഡ്രൈവറെയും സസ്പെന്‍ഡ് ചെയ്തു. റൂറല്‍ എസ്പി അശോക് കുമാറാണ് സസ്പെന്‍ഡ് ചെയ്തത്. കഠിനംകുളം പോലീസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്‌ഐ ഷിബു വി ദാസ്, റൂറല്‍ കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഡ്രൈവര്‍ ജി രാജീവ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ദൃശ്യങ്ങളില്‍ കാണുന്ന സംഭവം കുറച്ചു നാള്‍ മുന്‍പ് നടന്നതാണെന്നും ഇപ്പോള്‍ അതിന് പ്രസക്തിയില്ലെന്നുമാണ് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ വാദിച്ചത്. മൊബൈല്‍ ക്യാമറയില്‍ ലോറി ഡ്രൈവര്‍ പകര്‍ത്തിയ ദൃശ്യം ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് പുറത്തു വിട്ടത്. പിരിവു കുറഞ്ഞതിന് മോശമായ ഭാഷയില്‍ ഡ്രൈവറെ അപമാനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കൈക്കൂലി വാങ്ങുന്ന ചിത്രവും വീഡിയോയും പുറത്തു വന്നതിന് പിന്നാലെയായിരുന്നു സസ്‌പെഷനും. ആറ്റിങ്ങൽ എസ്‌ഐ അനില്‍കുമാറിനായിരുന്നു അന്വേഷണ ചുമതല. ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇന്നലെ വൈകിട്ട് റിപ്പോര്‍ട്ട് നല്‍കി മണിക്കൂറുകള്‍ക്കകം തന്നെ നടപടി വന്നു.
ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തുകൊണ്ടു വന്ന ഡ്രൈവറെ പാരിതോഷികം നല്‍കി പോലീസ് ആദരിക്കും.
https://www.facebook.com/Malayalivartha

























