കൊലപാതക രാഷ്ട്രീയം ഉയര്‍ത്തി പ്രതിപക്ഷം ഇന്നും നിയമസഭ സ്തംഭിപ്പിച്ചു

കൊലപാതക രാഷട്രീയം ഉയര്‍ത്തി പ്രതിപക്ഷം ഇന്നും നിയമസഭ സ്തംഭിപ്പിച്ചു. ഷുഹൈബ് വധം, സഫീര്‍ വധം തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം നടത്തിയത്. വിഷയം സഭ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടപ്പോള്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അംഗീകരിച്ചില്ല. സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ചു. ചോദ്യോത്തരവേള റദ്ദാക്കി ചര്‍ച്ച വേണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിക്കാത്തിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടു.
പ്രതിപക്ഷം ഉന്നയിച്ച വിഷയം അടിയന്തരപ്രമേയ നോട്ടിസായി പരിഗണിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ സംസ്ഥാനത്തെ വിവിധങ്ങളായ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കുവരുന്നതാണ്. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വിഷയങ്ങളെ മാനിക്കുന്നു. ഈ വിഷയങ്ങള്‍ ശൂന്യവേളയില്‍ ഉന്നയിക്കാന്‍ അവസരമുണ്ടാകും. ചോദ്യോത്തര വേളയുമായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.
ചൊവ്വാഴ്ച ചോദ്യോത്തരവേളയില്‍ സ്പീക്കറുടെ മുഖംമറച്ചാണു പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇന്നലെയും സഭ നേരത്തെ പിരിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























