രാത്രി വീടിനുള്ളിൽ കടന്നുകയറി; മുറിയ്ക്കുള്ളിൽ കിടന്നുറങ്ങിയ പെൺ കുട്ടിയെ കണ്ട് കള്ളനുണ്ണിയുടെ കിളിപോയി... പിന്നെ സംഭവിച്ചത്...

വെള്ളിയാഴ്ച രാത്രി വീട്ടില്‍ കയറി ഉറങ്ങി കിടന്ന പെണ്‍കുട്ടിയുടെ കട്ടിലിലിരുന്ന യുവാവ് പിടിയില്‍. കല്ലറക്കടവ് മാങ്കോട്ട് മേലേതില്‍ ഉണ്ണി (33)യെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. അര്‍ദ്ധരാത്രിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഉണ്ണി കൊളുത്തിടാത്ത കിടന്ന ജനലിനുള്ളിലൂടെ അടുക്കള വാതിലിന്റെ കുറ്റി നീക്കി അകത്ത് കടന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ ചെന്ന് കട്ടിലിലിരിക്കുകയായിരുന്നു.
ഉറങ്ങി കിടന്ന പെണ്‍കുട്ടി ദേഹത്താരോ സ്പര്‍ശിക്കുന്നതറിഞ്ഞ് ഞെട്ടിയുണര്‍ന്ന് നിലവിളിച്ചു. ഇതോടെ കയ്യിലിരുന്ന വടി കൊണ്ട് പെണ്‍കുട്ടിയെ അടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉണ്ണിയെ പിടികൂടി. പത്തനംതിട്ടയിലായിരുന്നു സംഭവം അരങ്ങേറിയത്.
https://www.facebook.com/Malayalivartha

























