ജന്‍റം, വോള്‍വോ, സ്കാനിയ ബസുകളുടെ യാത്രാ നിരക്കുകള്‍ നാളെ മുതല്‍ കൂടും

ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പുറമെ ലോഫ്ളോര്‍ എ.സി, നോണ്‍ എ.സി ബസുകള്‍, സൂപ്പര്‍ എയര്‍ എക്‌സ്‌പ്രസ്, മള്‍ട്ടിആക്‌സില്‍ സ്കാനിയ, വോള്‍വോ ബസുകളുടെ നിരക്ക് നാളെ മുതൽ വര്‍ദ്ധിപ്പിക്കും.
ജന്‍റം നോണ്‍ എ.സി ലോഫ്ളോര്‍ ബസുകളില്‍ നിലവില്‍ എട്ടുരൂപയാണ് മിനിമം നിരക്ക്. ഇത് നാളെ മുതല്‍ 10 രൂപയായി മാറും. ഒരു കിലോമീറ്ററിന് 70 പൈസ എന്നുള്ളത് 80 പൈസയുമാക്കും. വോള്‍വോ ലോഫ്ളോര്‍ എ.സി ബസുകളുടെ മിനിമം ടിക്കറ്റ് 20 രൂപയായി മാറും. ഇപ്പോള്‍ ഇത് 15 രൂപയാണ്. ഒരു രൂപ സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപയായി മാറും ഫലത്തില്‍ എ.സി ലോ ഫ്ലോറിലെ മിനിമം ചാര്‍ജ്ജ്. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള നിരക്ക് ഒന്നര രൂപയായി തന്നെ തുടരും.
സ്കാനിയ, വോള്‍വോ മള്‍ട്ടിആക്‌സില്‍ ദീര്‍ഘദൂര സര്‍വീസുകളുടെ മിനിമം നിരക്ക് 80 രൂപയാക്കി ഉയര്‍ത്തും. 80 രൂപയ്‌ക്ക് 20 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇതിന് ശേഷം ഒരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഈടാക്കും. നിലവില്‍ 1.91 രൂപയാണ് കിലോമീറ്റര്‍ നിരക്ക്. സൂപ്പര്‍ എയര്‍ എക്‌സ്‌പ്രസ് ബസുകളുടെ മിനിമം നിരക്ക് 25ല്‍ നിന്ന് 28 രൂപയാക്കി. മിനിമം നിരക്കില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാം. 85 പൈസയായിരുന്ന കിലോമീറ്റര്‍ നിരക്ക് 93 പൈസയാക്കി ഉയർത്തി.
https://www.facebook.com/Malayalivartha

























