കായല്‍ കയ്യേറ്റ കേസിൽ ജയസൂര്യയുടെ അപ്പീല്‍ തദ്ദേശ ട്രൈബ്യൂണല്‍ തള്ളി

കായല്‍ കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യ നൽകിയ അപ്പീല്‍ തദ്ദേശ ട്രൈബ്യൂണല്‍ തള്ളി. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ടുജെട്ടി നിര്‍മ്മിച്ചന്ന ആരോപണത്തിൽ അത് പൊളിച്ചുമാറ്റാൻ കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചിരുന്നു. അതിനെ ചോദ്യം ചെത് ജയസൂര്യ നൽകിയ അപ്പീല്‍ ആണ് തള്ളിയത്.
ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി എറണാകുളം സ്വദേശി ബാബുവിന്റെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.
കായല്‍ കയ്യേറി ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസില്‍ ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ രണ്ടാം പ്രതിയുമാണ്. ജയസൂര്യ മൂന്നാം പ്രതിയാണ്.
https://www.facebook.com/Malayalivartha

























