മധുവിന്റെ കൊലപാതകം; സര്‍ക്കാര്‍ മറുപടി നല്‍കണം, ഹൈക്കോടതി കേസെടുത്തു, അമിക്കസ്‌ക്യൂറിയെ നിയമിച്ചു

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ (35) ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതിയെ സഹായിക്കാന്‍ അമിക്കസ്‌ക്യൂറിയെ നിയമിക്കുകയും ചെയ്തു. ഹൈക്കോടതി ജഡ്ജി കെ. സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥആനത്തിലാണ് കേസെടുത്തത്. അന്വേഷണത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. മധുവിന്റെ മാനസികാവസ്ഥ കൂടി പരിഗണിക്കണമെന്ന് അറ്റോര്‍ണി ആവശ്യപ്പെട്ടു. ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ചുമതലയുള്ള ജഡ്ജിയാണ് സുരേന്ദ്രന്‍. അഡ്വ. ദീപക് നരേന്ദ്രനാണ് അമിക്കസ്‌ക്യൂറി.
സാക്ഷരതയില്‍ അഭിമാനിക്കുന്ന കേരളത്തിന് നാണക്കേടും തീരാകളങ്കവുമാണ് മധുവിന്റെ കൊലപാതകമെന്ന് ജഡ്ജിമാര്‍ കത്തില്‍ പറയുന്നു. ക്ഷേമപദ്ധതികള്‍ ഫലപ്രദമാകാത്തത് കൊണ്ടാണ് ആദിവാസി യുവാവിന് ഭക്ഷ്യസാമഗ്രികള്‍ മോഷ്ടിക്കേണ്ടി വന്നതെന്ന് ജഡിജി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പദ്ധതി നടത്തിപ്പ് ഉടച്ച് വാര്‍ക്കണം. തിരുത്തലിന് കോടതി ഇടപെടണം. സമൂഹ മനഃസാക്ഷിയെ അലോസരപ്പെടുത്തുന്ന സംഭവമാണിതെന്നും കത്തില്‍ ആവശ്യപ്പെട്ടു. മധുവിന് മാനസിക പ്രശ്‌നം ഉണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുസമൂഹം ആദിവാസികളെ എങ്ങനെ കാണുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയും മൂല്യച്യുതിയുടെ ഉദാഹരണവുമാണ്. ആദിവാസികള്‍ക്കെതിരായ അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം. സര്‍ക്കാരിന് പുറമേ സന്നദ്ധ സംഘടനകളും ആദിവാസികളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ല. ഉന്നത മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന കേരളത്തിലുള്ളവര്‍ക്ക് യോജിച്ച നടപടികളല്ല അട്ടപ്പാടിയില്‍ ഉണ്ടായത്. അരിയും ഭക്ഷണസാമഗ്രികളും മോഷ്ടിച്ചെന്ന് പറഞ്ഞാണ്് പ്രദേശവാസികള്‍ യുവാവിനെ തല്ലിയെന്നാണ് അറിയാന്‍ കഴിയുന്നത്. സഹപ്രവര്‍ത്തകരുടെ നിസഹകരണം കാരണം ആദിവാസി യുവാവ് ജോലി ഉപേക്ഷഇച്ച് പോയെന്ന് റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha

























