വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പ്രകാരം വിദ്യാര്‍ഥികളുടെ യാത്രനിരക്ക് പുതുക്കി നിശ്ചയിച്ചുകൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഇന്ന് ഉത്തരവിറക്കും

വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പ്രകാരം വിദ്യാര്‍ഥികളുടെ യാത്രനിരക്ക് പുതുക്കി നിശ്ചയിച്ചുകൊണ്ട്് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഇന്ന് ഉത്തരവിറക്കും. പുതിയ നിരക്ക് സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനാണ് വിവിധ ഫെയര്‍ സ്‌റ്റേജുകളിലേക്കുള്ള പട്ടിക പ്രസിദ്ധീകരിക്കുന്നത്. ആദ്യ രണ്ട് സ്‌റ്റേജുകളില്‍ വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് വര്‍ധിപ്പിച്ചിട്ടല്ല.
നിരക്ക് വര്‍ധനയുടെ 25 ശതമാനം അധികം ഈടാക്കാനാണ് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെയര്‍ സ്‌റ്റേജുകള്‍ പുനഃക്രമീകരിക്കണം. വിദ്യാര്‍ഥി നിരക്ക് കണക്കാക്കുേമ്പാള്‍ രൂപക്കൊപ്പം നിലവില്‍ വിനിമയത്തിലില്ലാത്ത 25 ഉം 75 ഉം പൈസ ചാര്‍ജായി വരും.
ഇതിന്റെ അടുത്ത വിനിമയ രൂപയായിരിക്കും വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുക. ഇപ്പോള്‍ ചില്ലറ ലഭ്യമല്ലാത്ത 50 പൈസയും പല സ്‌റ്റേജുകളില്‍ നിരക്കിനൊപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം പരിഹരിക്കുന്നതിനുള്ള ഇടപെടല്‍. അപാകതകള്‍ പരിഹരിക്കുമ്പോള്‍ ചില സ്‌റ്റേജുകളില്‍ ഇപ്പോള്‍ ഈടാക്കുന്ന നിരക്ക് കുറഞ്ഞേക്കാം. അതേസമയം, കാര്യമായ വര്‍ധന ഉണ്ടാകില്ലെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























