ബി.ജെ.പിയിലേക്ക് തന്നെ ക്ഷണിച്ചെന്ന് കെ.സുധാകരന്റെ വെളിപ്പെടുത്തല്‍

തന്നെ ബി.ജെ.പിയിലേക്ക് രണ്ട് തവണ ക്ഷണിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൂതന്‍മാര്‍ രണ്ട് തവണ വന്ന് കണ്ടിരുന്നു. അമിത്ഷായുമായും എച്ച് . രാജയുമായും ചെന്നൈയില്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. എന്നാല്‍ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയതോടെ പിന്നെയവര്‍ വന്നില്ല. കോണ്‍ഗ്രസ് വിട്ടാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും. ബി.ജെ.പിയും സി.പി.എമ്മും ഒരു പോലെ ഫാസിസ്റ്റ് ശക്തികളാണ്. വിധേയത്വമുള്ളവരെ മുകളിലേക്ക് കയറ്റിവിടുന്നതാണ് കോണ്‍ഗ്രസിന്റെ ശാപമെന്നും കെ.സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























