Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അത്യാഹിത വിഭാഗത്തില്‍ ചികിത്സാ കാലതാമസം ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ കര്‍ശന നിര്‍ദേശം

16 MARCH 2018 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സാ കാലതാമസം ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ കര്‍ശന നിര്‍ദേശം. മെഡിക്കല്‍ കോളേജുകളിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ വിളിച്ചുകൂട്ടിയ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.

ഓരോ മെഡിക്കല്‍ കോളേജിലും വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തേണ്ടതാണ്. ഈ സംവിധാനം ഇല്ലാത്ത ആശുപത്രികളില്‍ വിജിലിന്‍സ് സംവിധാനം ഉണ്ടാക്കേണ്ടതാണ്. അത്യാഹിത വിഭാഗങ്ങളില്‍ നിയമിക്കുന്ന മെഡിക്കല്‍ ഓഫിസര്‍മാര്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പടെ അവിടെ തന്നെ ഉണ്ടെന്നു ഉറപ്പുവരുത്തേണ്ടതാണ്. അത്യാഹിത വിഭാഗങ്ങളിലെ സര്‍ജറികള്‍ ക്യൂ അടിസ്ഥാനത്തില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. നിശ്ചയിച്ച ഒരു ശസ്ത്രക്രിയയും മാറ്റിവയ്ക്കരുത്. അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നാല്‍ ക്യൂവിലുള്ളവരെ അതിന്റെ കാരണം അറിയിക്കേണ്ടതാണ്. ഇതിനായി പ്രത്യേകം രജിസ്റ്ററും സൂക്ഷിണം. പ്രിന്‍സിപ്പാളും സൂപ്രണ്ടും അത്യാഹിത വിഭാഗങ്ങള്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ വിലയിരുത്തണം.

ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതാണ്. എങ്കിലും ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് ആര്‍ക്കും ചികിത്സ നിഷേധിക്കരുത്. പുതിയ സംവിധാനം വരുന്നതുവരെ ചെറിയ ക്രമീകരണത്തിലൂടെ ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുത്. അത്യാഹിത വിഭാഗത്തില്‍ വച്ചുള്ള മരണങ്ങള്‍ യഥാസമയം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും അത് വിലയിരുത്തുകയും ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

അത്യാഹിത വിഭാഗത്തിന്റെ മുമ്പില്‍ വാഹനത്തില്‍ കൊണ്ടുവരുന്ന രോഗിക്ക് അവിടം മുതല്‍ പരിചരണം ഉറപ്പാക്കേണ്ടതുണ്ട്. രോഗിക്ക് ചികിത്സ നല്‍കുന്നതോടൊപ്പം രോഗിയുടെ കൂടെയുള്ളവരോട് രോഗത്തെ കുറിച്ചും ചെയ്ത ചികിത്സയെക്കുറിച്ചും ഉത്തരവാദപ്പെട്ടവര്‍ വിവരം നല്‍കേണ്ടതാണ്.

അത്യാഹിത വിഭാഗത്തില്‍ ഉപയോഗിക്കുന്ന വീല്‍ ചെയറും, ട്രോളിയും പൂര്‍ണമായും നല്ലതാണെന്ന് ഉറപ്പുവരുത്തണം. ആശുപത്രി ജീവനക്കാര്‍ വരുന്ന രോഗിയോടും, കൂടെയുള്ളവരോടും നന്നായി പെരുമാറണം. രോഗിക്ക് എക്‌സ്‌റേ, ഇ.സി.ജി, മറ്റ് പരിശോധനകള്‍ മുതലായവ അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് തന്നെ ഒരുക്കേണ്ടതാണ്. അത്യാഹിത വിഭാഗത്തിലെ രോഗി പരിചരണവുമായി ബന്ധപ്പെട്ട് ഒരു പ്രോട്ടോകോള്‍ ഉണ്ടാക്കണം. അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ പരീശീലനം ലഭിച്ചവര്‍ ആയിരിക്കണം. എമര്‍ജന്‍സി മെഡിസിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളേജുകളിലേയും ജീവനക്കാര്‍ക്ക് എയിംസില്‍ നിന്നും പരിശീലനം നല്‍കിയിരുന്നു. ഇനിയും പരിശീലനം ആവശ്യമായവര്‍ക്ക് എയിംസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതാണ്.

മെഡിക്കല്‍ കോളേജുകളില്‍ ഓരോ വിഭാഗത്തിന്റെയും യൂണിറ്റിന്റെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടൊപ്പം രോഗികളുടെ ബാഹുല്യവും ഉണ്ട്. ആയതിനാല്‍ സര്‍ജറി, മെഡിസിന്‍, ഓര്‍ത്തോ, ഗൈനക്കോളജി, ന്യുറോ വിഭാഗങ്ങളില്‍ എന്‍ട്രി കേഡര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ ) തസ്തികകള്‍ സൃഷ്ട്ടിക്കേണ്ടതുണ്ട്.

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മെഡിക്കല്‍ കോളേജുകളില്‍ 1739 തസ്തികകളും സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 721 നഴ്‌സുമാരുടെ അധിക തസ്തികകളും സൃഷ്ടിച്ചു.

അത്യാഹിത വിഭാഗങ്ങളില്‍ സിസിടിവി സ്ഥാപിക്കുകയും സമയം ഉള്‍പ്പെടെ റെക്കോഡ് ചെയ്ത് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വേണം. ജീവനക്കാര്‍ യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും കര്‍ശനമായി ധരിക്കേണ്ടതാണ്. മെഡിക്കല്‍ കോളേജിലെ ഭരണ നിര്‍വഹണം ശക്തിപ്പെടുത്തണം. ബയോമെഡിക്കല്‍ വിംഗിന്റെ സേവനം ഉറപ്പാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (6 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (25 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (35 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (2 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

Malayali Vartha Recommends