സംസ്ഥാനത്ത് ഓരോ വർഷവും ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം അരലക്ഷം

കേരളത്തിൽ ഓരോ വർഷവും അരലക്ഷം ആളുകളിൽ ക്യാൻസർ ബാധിക്കുന്നുവെന്ന് കണക്കുകൾ. അതിനാൽ കേരളത്തിലാകമാനം ക്യാൻസർ രജിസ്റ്റർ തയാറാക്കുമെന്നും സംസ്ഥാനത്തെ 75 താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു.
വ്യാജ ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അർബുദ, വൃക്ക രോഗങ്ങൾ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടുവരികയാണെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























