ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം

ആർ.എം.പി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ മുഖ്യസൂത്രധാരനെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നൽകാൻ നീക്കം. 70 വയസ് കഴിഞ്ഞവർക്ക് നൽകുന്ന ഇളവ് പരിഗണിച്ചാണ് കുഞ്ഞനന്തനെ പുറത്ത് വിടുന്നത്.
ഇതിന്റെ ഭാഗമായി കുഞ്ഞനന്തനെ ആശുപത്രിയിൽ ഹാജരാക്കി ആരോഗ്യ പരിശോധന നടത്തി. കുഞ്ഞനന്തനെ പുറത്ത് വിടുന്നത് സംബന്ധിച്ച റിപ്പോർട്ട് ഇപ്പോൾ കണ്ണൂർ എസ്.പിയുടെ പരിഗണനയിലാണ്. ഇത് കൂടാതെ കുഞ്ഞനന്തന്റെയും ആർ.എം.പി നേതാവ് കെ.കെ.രമയെയും വിളിച്ചു വരുത്തിയ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയെന്നും വിവരമുണ്ട്.
ടി.പി കേസിലെ പ്രതികളായ കൊടി സുനി, കെ.സി.രാമചന്ദ്രൻ, പി.കെ.കുഞ്ഞനന്തൻ, അണ്ണൻ സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാർ, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് ശിക്ഷായിളവ് നൽകാൻ സർക്കാർ ഗവർണറോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇത് വിവാദമായതിനെ തുടർന്ന് സർക്കാർ നൽകിയ ഈ പട്ടിക ഗവർണർ പി.സദാശിവം തിരിച്ച് അയയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























