പി.വി. അന്‍വർ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ കാര്യമായ നിയമ ലംഘനങ്ങളില്ലെന്ന് കളക്ടർ ; പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് വിശദമായ അന്വേഷണത്തിന് ഉത്തരവ്

പി.വി. അന്‍വർ എം.എല്‍.എയുടെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കില്‍ കാര്യമായ നിയമ ലംഘനങ്ങളില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ യു.വി ജോസ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില നിയമ ലംഘനങ്ങളൊഴികെ പാര്‍ക്കിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ പലതും നിലനില്‍ക്കുന്നതല്ലെന്നാണ് റിപ്പോർട്ട്. പ്ലാനിന് വിരുദ്ധമായ നിര്‍മാണം നടന്നതിനാല്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് പുതിയ അംഗീകാരം വാങ്ങാനും ഫയര്‍ ആന്‍ഡ് സേഫ്റ്റി അനുമതി പുതുക്കണമെന്നും വിശദ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു
വാട്ടര്‍ തീം പാര്‍ക്ക് അപകടസാധ്യത മേഖലയില്‍ അല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത് ഭൂമിയില്‍ തരംമാറ്റം വരുത്തിയിട്ടില്ല. കൂടാതെ നീരൊഴുക്ക് തടസപ്പെടുത്തിയിട്ടില്ല. എന്നാല്‍, പാര്‍ക്കിലെ കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ട്. ഇതോടൊപ്പം പരിധിയില്‍ കവിഞ്ഞ ഭൂമി എം.എല്‍.എയും കുടുംബവും കൈവശം വെച്ചതായുള്ള ആരോപണത്തില്‍ ഭൂപരിഷ്കരണ നിയമം സെക്ഷന്‍ 87 പ്രകാരം വിശദമായ അന്വേഷണം നടത്താന്‍ കളക്ടർ ഉത്തരവിട്ടു.
https://www.facebook.com/Malayalivartha
























