ലഹരിമരുന്ന് കേസുകളുടെ എണ്ണത്തിൽ വൻ വർധന; ലഹരി വിമുക്തി കേന്ദ്രങ്ങളില്‍ എത്തുന്നവരിൽ കൂടുതലും പ്രായപൂർത്തിയാകാത്തവർ; യുവാക്കൾ വിലകൂടിയ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് പോകുമ്പോൾ മിതമായ ചെലവില്‍ ലഹരി അന്വേഷിക്കുകയാണ് കൗമാരക്കാരായ സ്കൂള്‍ വിദ്യാര്‍ഥികള്‍

ലഹരിമരുന്ന് കേസുകളുടെ എണ്ണത്തിൽ വൻ 2016ല്‍ 5924 ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം അത് 9242 ആയി കൂടി. ഇൗ വര്‍ഷം ഇതുവരെ ആയിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.ഇക്കൂട്ടത്തിൽ രാസമയക്കുമരുന്ന് ഉപയോഗവും വർധിച്ചുക്കൊണ്ടിരിക്കുന്നു. മുൻപൊക്കെ കേരളത്തിൽ കൂടുതലും പ്രചാരത്തിലുണ്ടായിരുന്നത് കഞ്ചാവ്പോലുള്ള മയക്കുമരുന്നുകളാണ്. എന്നാൽ ഇപ്പോൾ വിലകൂടിയ മയക്കുമരുന്നുകള്‍, വേദനസംഹാരികള്‍, മാനസിക വിഭ്രാന്തി തടയാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയാണ് ലഹരിക്കായി ഉപയോഗിച്ച് വരുന്നത്.
ലഹരി വിമുക്തി കേന്ദ്രങ്ങളില്‍ എത്തുന്നവരിൽ കൂടുതലും പ്രായപൂർത്തിയാകാത്തവരാണ്. കൗമാരക്കാരാണ് ലഹരിക്ക് അടിമപ്പെടുന്നത്. യുവാക്കൾ വിലകൂടിയ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് പോകുമ്പോൾ മിതമായ ചെലവില്‍ ലഹരി അന്വേഷിക്കുകയാണ് കൗമാരക്കാരായ സ്കൂള്‍ വിദ്യാര്‍ഥികള്‍. ആറിനും 17 നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ വര്ധനയുണ്ടാകുന്നെന്നാണ് ഒൗദ്യോഗിക വിലയിരുത്തല്‍. മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ കൊച്ചി ഇന്ത്യയില്‍തന്നെ ആദ്യനിരയിലേക്ക് ഉയരുകയാണ്.
സംസ്ഥാനത്ത് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധന നടക്കുന്നുണ്ട്. അത് മയക്കുമരുന്ന് വ്യാപനത്തിന് ഒരുപരിധി വരെ തടയിടാന്‍ കാരണമാകുന്നെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. ഇത്തരത്തിലെ ഇടപെടലാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണമെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം. ജില്ലകളില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തി തടയിടുന്നതിന് ഡിസ്ട്രിക്റ്റ് ആന്റിനാര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനം അത്രകണ്ട് വിജയമാകുന്നില്ലെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























