അവധിക്കാലം ആഘോഷിക്കാന്‍ ദുബായില്‍ നിന്നും നാട്ടിലേക്ക് വന്നു, പക്ഷേ കാത്തിരുന്നത് ദുരന്തമായിരുന്നുവെന്നത് ഷിബുവിന്റെ കുടുംബം അറിയാതെ പോയി, സൂപ്പര്‍ഫാസ്റ്റ് ബസ് സ്‌കൂട്ടറിലിടിച്ച് മൂന്നു പേര്‍ മരിച്ചു, മകന്‍ പരിക്കുകളോടെ ആശുപത്രിയില്‍,ഞെട്ടലില്‍ ചാത്തന്നൂര്‍

കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് ഷിബു ദുബായില്‍ നിന്നും നാട്ടിലേയ്ക്ക് എത്തിയത്.പക്ഷേ ഷിബുവും കുടുംബവും അറിഞ്ഞില്ല ഇവരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു എന്നത്. ദേശീയ പാതയില്‍ സൂപ്പര്‍ഫാസ്റ്റ് ബസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു.
കൊല്ലന്റയ്യത്തുവീട്ടില്‍ ഷിബു (40), ഭാര്യ സിജി (34), മകന്‍ ചാത്തന്നൂര്‍ ഗവ. ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യന്‍ (11) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അദിഷ് പരിക്കുകളോടെ രക്ഷപ്പെട്ടു.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചാത്തന്നൂര്‍ തിരുമുക്കിലായിരുന്നു സംഭവം. മൂത്ത മകന്‍ ആദിത്യന്റെ പരീക്ഷ കഴിഞ്ഞ് ആദിച്ചനല്ലൂരിലെ സഹോദരിയുടെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. ഭാര്യയും ഇളയ മകനുമായി സ്‌കൂട്ടറില്‍ ഷിബു ആദിത്യന്റെ സ്‌ക്കൂളിലെത്തുകയും അവിടെ നിന്നും നാലുപേരും കൂടി യാത്ര തിരിക്കുകയുമായിരുന്നു.
ദേശീയ പാതയില്‍ തിരുമുക്കില്‍ വച്ച് തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ഇടതു വശത്തുകൂടി ഒരു കാറിനെ ഓവര്‍ ടേക്ക് ചെയ്യുമ്‌ബോള്‍ ഇവര്‍ സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നാലുപേരും സൂപ്പര്‍ ഫാസ്റ്റിനടിയിലേക്ക് വീണു. ഷിബുവിന്റെയും സിജിയുടെയും ആദിത്യന്റെയും തലയില്‍ കൂടി ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങി. മൂന്നു പേരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. സാരമായി പരിക്കേറ്റ ആദിഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റിന്റെ അമിത വേഗവും ഇടതു വശത്തുകൂടിയുള്ള ഓവര്‍ ടേക്കിങ്ങുമാണ് അപകട കാരണം. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ചാത്തന്നൂര്‍ പൊലീസ് കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍ക്കെതിരെ കേസെടുത്തു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഷിബു ഗള്‍ഫില്‍ നിന്നും രാവിലെ കൊല്ലത്തെത്തിയത്. ഭാര്യയേയും മക്കളേയും കാണാനുള്ള കൊതിയോടെ. അച്ഛനെ കാണാനായി ഏറെ നാളായി മക്കളും ഭാര്യയും കാത്തിരിപ്പിലായിരുന്നു. എന്നാല്‍ ഒടുവില്‍ ഈ സമാഗമം ദുരന്തയാത്രയില്‍ കലാശിക്കുകയുമായിരുന്നു ഗള്‍ഫില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഷിബു വീട്ടിലെത്തിയത്.
https://www.facebook.com/Malayalivartha
























