കാട് കത്തുമ്പോൾ വനം വകുപ്പ് വീണ വായിക്കുന്നു: കത്തിയത് ഏക്കറുകൾ! കിട്ടിയത് കോടികൾ

കാടു കത്തിക്കുന്നവരുടെ എണ്ണം കേരളത്തിൽ വർധിക്കുന്നു.വനഭൂമി കൈയേറുന്നതിന് വേണ്ടിയാണ് കാട് കത്തിക്കുന്നതെന്ന സംശയത്തിലാണ് വനം വകുപ്പ്. അതേ സമയം കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കെന്ന വ്യാജേന സർക്കാർ കോടികളാണ് ചെലവഴിക്കുന്നത്. ഹൈറേഞ്ച് സർക്കിളും ഫീൽഡ് ഡയറക്ടറും പ്രൊജക്റ്റ് ടൈഗർ മേഖലയും ഉൾപ്പെടുന്ന കോട്ടയം മേഖലയിലാണ് ഏറ്റവുമധികം വനഭൂമി കത്തിക്കുന്നത്. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏറ്റവുമധികം തുക ചെലവാകുന്നത് കോട്ടയത്താണ്. കടലിൽ കല്ലിടുന്ന മട്ടിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
അതിനിടെ സംസ്ഥാനത്തെ കാടുകളിൽ കാട്ടുതീ തടയുന്നതിന് 2638 താത്കാലിക ജീവനക്കാരെ വനം വകുപ്പ് നിയമിച്ചു. രാഷ്ട്രീയ, ഉദ്യോഗസ്ഥ സ്വാധീനങ്ങളുടെ ഫലമായാണ് നിയമനങ്ങൾ നടത്തുന്നത്. കാട്ടുതീ കാരണം കഴിഞ്ഞ വർഷം സർക്കാരിന് സംഭവിച്ചത് 2,49, 259 രൂപയുടെ സാമ്പത്തിക നഷ്ടമാണ് . കഴിഞ്ഞവർഷം മാത്രം കത്തി നശിച്ചത് 7,858,395 ഏക്കർ വനഭൂമി. കോട്ടയത്താണ് ഏറ്റവുമധികം വനഭൂമി കത്തി നശിച്ചത്. കൈയേറ്റക്കാരുടെ തലസ്ഥാനമാണ് കോട്ടയം, ഇടുക്കി ജില്ലകൾ.
കോട്ടയം കഴിഞ്ഞാൽ പാലക്കാട്ടാണ് ഏറ്റവുമധികം വനഭൂമി കത്തിയത്. 1305.334 ഏക്കറാണ് ഈസ്റ്റേൺ സർക്കിളിൽ മാത്രം കത്തിയത്. തിരുവനതപുരം അഗസ്ത്യ വനം ബലയാളജിക്കൽ പാർക്കിൽ 74,897 ഏക്കർ കത്തിനശിച്ചു 2017 മാർച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് വൻതോതിലാണ് വനം കത്തി നശിക്കുന്നത്. അന്തിമ കണക്ക് ഇതുവരെയും പുറത്ത് വന്നിട്ടില്ല. സംരക്ഷിത വനമേഖലയിലും കാട്ടുതീ വ്യാപകമാകുന്നുണ്ട്. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ ശക്തമാക്കുന്നു എന്ന് അവകാശപ്പെടുമ്പോഴാണ് കാട്ടുതീ വ്യാപകമാകുന്നത്.
പലപ്പോഴും കത്തുന്ന കാടിന്റെ യഥാർത്ഥ ചിത്രം നമ്മൾ അറിയാറില്ല. അക്കാര്യം പുറത്തു വിടാറുമില്ല. ശക്തമായ ഓഡിറ്റിംഗ് സംവിധാനമുള്ള വനം വകുപ്പിൽ പണം പ്രധാനമായും തിരിമറി നടത്തുന്നത് കാട്ടുതീ പ്രവർത്തനങ്ങളുടെ പേരിലാണ്. ഇതിൽ എത്ര കോടി വകമാറ്റിയാലും ആരും അറിയുകയില്ല എന്ന സമാധാനമുണ്ട്. ഒരു കാട്ടുതീ ഉണ്ടായാൽ വകുപ്പിലുള്ളവർ സന്തോഷം കൊണ്ട് തുള്ളിച്ചാടും. കാരണം കാട്ടുതീ അണയ്ക്കാനും ലക്ഷങ്ങൾ എഴുതിയെടുക്കാം. ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ എത്ര കോടി ചെലവാക്കിയാലും അത് പ്രശ്നമാവില്ല.
മനഷ്യർ അബദ്ധവശാൽ കത്തിക്കുന്ന കാടുകളുണ്ട്. ചെറിയ തീപ്പൊരി മതി കടുത്ത വേനലിൽ കാട് കത്താൻ. എന്നാൽ കത്തുന്ന കാട് പ്രകൃതിയെ ചൂടിൽ ആവാഹിക്കുന്നു.
https://www.facebook.com/Malayalivartha
























