Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

തണുത്ത് മരവിച്ച മൃതദേഹങ്ങളില്‍ തൊട്ടിട്ടുണ്ടോ? പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങളില്‍ വസ്ത്രം മാറ്റി പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ? പൊള്ളി കരിഞ്ഞ മൃതദേഹം കൈകളില്‍ വാരി എടുത്തിട്ടുണ്ടോ? ചോദ്യ ശരങ്ങളുമായി എസ്‌ഐ മനു വി നായര്‍

17 MARCH 2018 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ

രാപകലെന്ന ഭേദമില്ലാതെ പണിയെടുത്താലും, അതിന്റെ ഒരംഗീകാരം കിട്ടാത്ത വിഭാഗമാണ് പൊലീസ്. മലയാളികള്‍ക്ക് പൊലീസിനെ പൊതുവെ പേടിയാണെങ്കിലും, സോഷ്യല്‍ മീഡിയ വന്നതോടെ എന്തും വിളിച്ച് പറയാമെന്നായി... ഹെല്‍മറ്റ് വയ്ക്കാത്തതിനും സീറ്റ് ബല്‍റ്റ് ഇടാത്തതിനും പെറ്റിയടിക്കുന്നതും, മദ്യപിച്ച്‌ വാഹനമോടിച്ചതിന് ഊതിക്കുന്നതുമൊക്കെ മഹാപാതകങ്ങളായാണ് പലരും നിരീക്ഷിക്കുന്നത്.

എന്നാല്‍, ഇതിന്റെയെല്ലാം പിന്നില്‍ സമൂഹത്തെ കാക്കുക എന്ന സദുദ്ദേശ്യമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് ചങ്ങനാശേരി എസ്‌ഐ മനു.വി.നായര്‍. പ്ലീസ് ഒന്ന് വായിച്ചിട്ട്പൊ യ്ക്കോളൂ എന്ന തലക്കെട്ടില്‍ അദ്ദേഹം ചങ്ങനാശേരി ജംഗ്ഷന്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ എഴുതിയ പോസ്റ്റ്...

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

പ്ളീസ് ഒന്ന് വായിച്ചിട്ടു പോയ്കൊള്ളു...

ഞാന്‍ ചങ്ങനാശ്ശേരിയില്‍ പഠിച്ച ആളും ഇപ്പൊ ചങ്ങനാശ്ശേരി എസ് ഐ യും ആണ്.

ചില പോസ്റ്റുകളും കമന്റുകളും കണ്ടതുകൊണ്ട് ഇത് എഴുതുന്നു.

നിങ്ങള്‍ തണുത്തു മരവിച്ച മൃതദേഹങ്ങളില്‍ തൊട്ടിട്ടുണ്ടോ.?

പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങളില്‍ ഡ്രെസ്സുകള്‍ വരെ മാറ്റി പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ ?

പൊള്ളി കരിഞ്ഞ മൃതദേഹം കൈകളില്‍ വാരി എടുത്തിട്ടുണ്ടോ ?

ഒരു മാന്യന്മാരും തിരിഞ്ഞു നോക്കാതെ ചോരയില്‍ കുളിച്ചു റോഡില്‍ ആക്സിഡന്റ് ആയി കിടക്കുന്നവരെ മടിയില്‍ കിടത്തി ഹോസ്പിറ്റലില്‍ എത്തിച്ചിട്ടുണ്ടോ ?

പെരുമഴയിലും രാത്രിയിലും റെയില്‍വേ ട്രാക്കിലെ ചിതറി തെറിച്ച മാംസകഷ്ണങ്ങള്‍ക്കു കാവല്‍ നിന്നിട്ടുണ്ടോ ?

ഇതൊക്കെ യാതൊരു അറപ്പും വെറുപ്പും കൂടാതെ ഞങ്ങള്‍ ചെയ്യാറുണ്ട്.

പരിക്കേറ്റവരെ ഹോസ്പിറ്റലില്‍ എത്തിക്കുന്നു...

തെരുവില്‍ അലയുന്നവരെ ശല്യമുണ്ടാക്കുന്ന മാനസിക രോഗികളെ മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കുന്നു....

ഈ വേനലിലും മണിക്കുറുകള്‍ വെയിലില്‍ നിന്നും ട്രാഫിക് നിയന്ത്രിക്കുന്നു....

മോഷണം, അടിപിടി നടക്കുന്നിടത്തു ഓടി എത്തുന്നു..

അമ്മയും മക്കളും ആയുള്ള വഴക്കുകള്‍.. അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കുകള്‍...
ഭാര്യേം ഭര്‍ത്താവും ആയുള്ള വഴക്കുകള്‍.. അങ്ങനെ എന്തെല്ലാം സ്ഥലങ്ങളില്‍ ഞങ്ങള്‍ മധ്യസ്ഥത നിന്നു കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നു..

ഏതു സമരത്തിലും സമരക്കാരുടെ ചീത്തവിളി കേള്‍ക്കാനും ഞങ്ങള്‍ മുന്നില്‍ ഉണ്ടാകും..

ഉത്സവപ്പറബുകളില്‍..
പെരുന്നാള്‍ പറബുകളില്‍,..
ആനയുടെ കൂടെ,..
വെടിക്കെട്ട് ശാലയ്ക്കു മുന്നില്‍ ഒക്കെ പകലും രാത്രീലും മഴയത്തും വെയിലത്തും ഒക്കെ ജീവന്‍ വരെ പണയം വെച്ച്‌ ഞങ്ങളെ കാണാം..

വിഷു ഈസ്ററര്‍ റംസാന്‍ ക്രിസ്മസ് ഒന്നും ഞങ്ങള്‍ സ്വന്തം വീട്ടില്‍ ആഘോഷിക്കാറില്ല...

നിങ്ങളുടെ ആഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ റോഡിലും ആഘോഷ സ്ഥലങ്ങളിലും ഞങ്ങള്‍ ഉണ്ടാകും..

മക്കളുടെ സ്കൂള്‍ ഞങ്ങള്‍ കണ്ടിട്ടില്ല...
ഭാര്യയെ പിഎസ്സി എഴുതിക്കാന്‍ കൊണ്ടുപോകാറില്ല...
അമ്മയുടെ കൂടെ ഓണം ഉണ്ണാറില്ല..
പിന്നെ ഞങ്ങള്‍ ചെയ്യുന്ന മഹാപാതകം റോഡില്‍ ചെക്കിങ് നടത്തുന്നു...
പെറ്റി പിടിക്കുന്നു..
ഊതിക്കുന്നു...

നമ്മുടെ അമ്മമാരും സഹോദരിമാരും ഒക്കെ മാലയും വളയും ഒക്കെ ഇട്ടു സുരക്ഷിതരായി വീട് എത്തുന്നതില്‍ ഈ ചെക്കിങ്ങിനുള്ള പങ്കു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ?

ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ നമ്മുടെ സഹോദരന്മാര്‍ റോഡില്‍ ചീറിപ്പാഞ്ഞു ജീവനുകള്‍ എടുത്താലും നമുക്ക് ഒരു നഷ്ടവും ഇല്ലെന്നാണോ ?

കഞ്ചാവുകാരും ലഹരി മാഫിയയും നമ്മുടെ കുട്ടികളെ വലവീശുമ്പോളും ഞങ്ങള്‍ റോഡില്‍ ഇറങ്ങാതെ സ്റ്റേഷനില്‍ കുത്തി ഇരിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ?

ഇനി മറ്റൊരു കാര്യം...

ഈ പോസ്റ്റുകളിലും കമന്റ്കളിലും ഞങ്ങളെ പിതൃസൂന്യരെന്നും മറ്റും വിളിക്കുന്നവരോട് ഒന്നു ചോദിക്കട്ടെ... ?

നിങ്ങള്‍ക്കോ നിങ്ങളുടെ സഹോദരന്മാര്‍ക്കോ സഹോദരിക്കോ പൊലീസില്‍ ഒരു ജോലി കിട്ടിയാല്‍ അത് വേണ്ടാന്നു വെക്കുമോ ?

അപ്പോളും ഇതുതന്നെ ആയിരിക്കുമോ നിങ്ങളുടെ കാഴ്ചപ്പാട് ?

പിന്നെ നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട്. കാരണം പൊലീസും ഈ സമൂഹത്തിന്റെ തന്നെ ഒരു ഭാഗമാണ്.

അത് അതുമനസിലാക്കാന്‍ ശ്രമിക്കുക.

ഒരു പെറ്റി തന്നതിന്റെ പേരിലോ ഊതിച്ചതിന്റെ പേരിലോ പൊലീസിനെ വെറുക്കാതിരിക്കുക.

ഓരോന്നിനും അതിന്റെതായ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഉണ്ടെന്നു അറിയുക.

ഒന്നും ഒന്നരയും വര്‍ഷത്തെ കടുത്ത ചോര നീരാക്കുന്ന ശാരീരികവും മാനസികവും ആയ ട്രൈനിങ്ങിനു ശേഷമാണ് ഓരോ പൊലീസ്കാരനും പുറത്തു വരുന്നത്.

അത് സാദാരണ പൊലീസ്കാരന്‍ മുതല്‍ ഡിജിപി വരെയും...

അതുകൊണ്ട് തന്നെ ഉള്ളില്‍ ഭയമില്ല.

നാണക്കേട് ഇല്ല.

ഉള്ളത് ആത്മവിശ്വാസം ആണ്.

അതുകൊണ്ട് പൊലീസ് പൊലീസിന്റെ ജോലി ചെയ്യുക തന്നെ ചെയ്യും...

സന്മനസ്സും നല്ല കാഴ്ചപ്പാടും ഉള്ളവര്‍ സപ്പോര്‍ട്ട് ചെയ്യട്ടെ..

സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കും എല്ലാര്‍ക്കും ഒരു വ്യത്യാസവും കൂടാതെ പൊലീസിന്റെ സേവനം എന്നും ഉണ്ടാകും...

പിന്നെ പൊലീസ് പൊലീസ് ആണ് എന്നും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 minutes ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (10 minutes ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (18 minutes ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (27 minutes ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (1 hour ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (1 hour ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (1 hour ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (2 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (2 hours ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (2 hours ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (2 hours ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (2 hours ago)

Malayali Vartha Recommends