ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്കു പോയ സ്ത്രീയെ ഒരു അജ്ഞാതൻ കയറിപ്പിടിച്ചു; ചുണ്ടുകള്‍ കടിച്ചു മുറിച്ചു; സംഭവം തൃപ്പൂണിത്തുറയിൽ

ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴി സ്ത്രീയെ ഒരു അജ്ഞാതൻ കയറിപ്പിടിക്കുകയും അവരുടെ ചുണ്ടുകൾ കടിച്ചു മുറിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെയായിരുന്നു സംഭവം നടന്നത്. അറുപത് വയസ്സ് തോന്നിക്കുന്ന സ്ത്രീയാണ് അക്രമത്തിനു ഇരയായിരിക്കുന്നത്. പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു ഇവർ. ഈ സമയത്താണ് 56 വയസ്സ് തോന്നിക്കുന്ന മുഷിഞ്ഞ മുണ്ട് ഉടുത്തിട്ടുള്ള, ഒരാൾ ഇവരെ കയറിപ്പിടിക്കുകയും അവരുടെ ചുണ്ടുകൾ കടിച്ചു മുറിക്കുകയും ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ദേവി ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായ ഇവരെ ഇപ്പോൾ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























