വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനിടെ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍പതി സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, ആറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു അപകടം. കാറില്‍ അഞ്ചു പേരാണുണ്ടായിരുന്നത്. വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിനെത്തിയ കുടുംബമാണ് അപകടത്തില്‍ പെട്ടത്.
https://www.facebook.com/Malayalivartha
























