സംസ്ഥാനത്തെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ അടച്ചുപൂട്ടല്‍... നോട്ടീസ് ലഭിച്ച വിദ്യാലയങ്ങളടക്കം അടുത്ത വര്‍ഷത്തേക്കുള്ള പ്രവേശനം തകൃതിയായി നടത്തുന്നു

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ വക്കിലേക്ക്. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്നും യോഗ്യതയില്ലാത്ത അധ്യാപകരെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നുമുള്ള കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുന്ന ഭൗതികസാഹചര്യങ്ങള്‍ പല സ്‌കൂളുകളിലുമില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇടതുമുന്നണി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചതോടെയാണ് അടച്ചുപൂട്ടല്‍ നീക്കം സജീവമായത്. കോഴിക്കോട്ട് 340ഉം വയനാട്ടില്‍ 50ഉം സ്‌കൂളുകള്‍ പട്ടികയിലുണ്ട്. അംഗീകാരം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്തവക്കാണ് നോട്ടീസ് കൊടുത്തത്.
അതേസമയം, മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച മാനേജ്മന്റെുകള്‍ അനുകൂല വിധി നേടിയിട്ടുണ്ട്. വിദ്യാര്‍ഥികളെ സമീപത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് മാറ്റി പ്രവേശിപ്പിക്കണമെന്ന് ചില എ.ഇ.ഒമാരുടെ നോട്ടീസില്‍ പറയുന്നു. സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് മറ്റു ചില നോട്ടീസുകളില്‍ എടുത്തുപറയുന്നു. സി.ബി.എസ്.ഇ സ്‌കൂളുകള്‍ എന്ന പേരില്‍ ഏഴാം ക്ലാസിന് താഴെയുള്ളവക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
എന്നാല്‍, ഒന്നുമുതല്‍ ഏഴു വരെയുള്ള ക്ലാസുകളും അംഗീകാരമുള്ളവയില്‍പെടുമെന്ന് സി.ബി.എസ്.ഇ ആസ്ഥാനത്തുനിന്ന് മറുപടി ലഭിച്ചതായാണ് കേരള സി.ബി.എസ്.ഇ മാനേജ്മന്റെ് സ്‌കൂള്‍ അസോസിയേഷന്റെ വാദം. അടച്ചുപൂട്ടലിനെതിരെ മാനേജ്മന്റെുകളും ജീവനക്കാരും സമര രംഗത്താണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രമുഖ കക്ഷിനേതാക്കള്‍ക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്ന 2009നു മുമ്പുള്ള സ്‌കൂളുകള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തനാനുമതി നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. സംസ്ഥാനത്ത് 2011ലാണ് വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍വന്നത്. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ മാനേജ്‌മെന്റുകളും രക്ഷിതാക്കളും അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് 2009ന് മുമ്പുള്ളവ പ്രവര്‍ത്തനം തുടരുന്നത് അനുവദിക്കാന്‍ നീക്കമാരംഭിച്ചത്.
എന്നിരുന്നാലും അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നുവെന്നറിഞ്ഞതോടെ നിരവധി രക്ഷിതാക്കള്‍ ആശങ്കയിലാണ്. കിന്റര്‍ഗാര്‍ട്ടനില്‍ വന്‍തുക നല്‍കിയാണ് കുട്ടികളെ ചേര്‍ത്തത്. നോട്ടീസ് ലഭിച്ച വിദ്യാലയങ്ങളടക്കം അടുത്ത വര്‍ഷത്തേക്കുള്ള പ്രവേശനം തകൃതിയായി നടത്തുന്നുമുണ്ട്.
https://www.facebook.com/Malayalivartha