ഇനി ഗാനമേളകളിൽ നിറ സാന്നിധ്യമായി അവനുണ്ടാകില്ല ; ഗാനമേള വേദിയില്‍ കുഴഞ്ഞുവീണ യുവ ഗായകന്‍ ഷാനവാസ് മരണത്തിന് കീഴടങ്ങി ; നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണി

ഗാനമേളക്കിടയിൽ വേദിയില്‍ കുഴഞ്ഞുവീണ ഗായകന്‍ഷാനവാസ് മരണത്തിന് കീഴടങ്ങി. ദിവസങ്ങള്‍ക്ക് മുന്‍പ് ശാര്‍ക്കരയിലെ ഗാനമേള വേദിയില്‍ കുഴഞ്ഞുവീണ യുവ ഗായകന്‍ ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കേരളത്തിലെ ഗാനമേള വേദികളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഷാനവാസ്.
അടിപൊളി പാട്ടുകളുടെ കൂട്ടുകാരനായിരുന്നു ഷാനവാസ് കേരളത്തിലെ ഗാനമേള വേദികളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. പാറശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള നിരവധി വേദികളില്‍ ഷാനവാസ് പാടിയിട്ടുണ്ട്. ഇതുവരെയും സിനിമയിൽ പാടിയിട്ടില്ലെങ്കിലും ഗാനാലാപന ശൈലി കൊണ്ട് ഗാനമേളകളിൽ നിറ സാന്നിധ്യമായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ശാര്‍ക്കരയിലെ ഗാനമേളയില്‍ പാടുന്നതിനിടെയാണ് ഷാനവാസ് കുഴഞ്ഞുവീണത്. ഗായികയോടൊപ്പം പാട്ട് പാടുന്നതിനിടെ കുഴഞ്ഞുവീണ ഷാനവാസ് വേദിയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. തകര്‍പ്പന്‍ പാട്ട് പാടി ഗാനമേള മുന്നേറുന്നതിനിടെയാണ് ഷാനവാസ് വേദിയില്‍ കുഴഞ്ഞുവീണത്. കണ്ടുനിന്നവര്‍ക്കൊന്നും എന്താണ് സംഭവിച്ചതെന്ന് ആദ്യം പിടികിട്ടിയില്ല. ഇതിനിടെ വേദിയുടെ മുന്‍വശത്തുണ്ടായിരുന്നവരും സംഘാടകരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഷാനവാസിനെ എഴുന്നേല്‍പ്പിച്ചെങ്കിലും അദ്ദേഹത്തിന് ബോധമില്ലായിരുന്നു.
തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ഷാനവാസിനെ കഴിഞ്ഞദിവസം അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. ഷാനവാസ് ഗാനമേള വേദിയില്‍ കുഴഞ്ഞു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം ഷാനവാസിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. ആരോഗ്യനില ചൊവ്വാഴ്ച പുലര്‍ച്ചെയോടെ വഷളാകുകയും രാവിലെ അഞ്ച് മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഷാനവാസിന്റെ മരണത്തോടെ ഭാര്യയും രണ്ടു പെണ്‍കുഞ്ഞുങ്ങളും അടങ്ങിയ കുടുംബം അനാഥമായി. ഗാനമേളകളില്‍ നിന്നു ഷാനവാസിനു ലഭിച്ചിരുന്ന പ്രതിഫലമായിരുന്നു ഈ കുടുംബത്തിന്റെ വരുമാനം.
https://www.facebook.com/Malayalivartha