Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

അന്ന് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി പൊരുതി; ഇന്ന് മാറ് തുറക്കാൻ ഒരുകൂട്ടം പെണ്ണുങ്ങൾ

20 MARCH 2018 12:35 PM IST
മലയാളി വാര്‍ത്ത

ഫറൂക്ക് കോളേജിലെ അധ്യാപകന്റെ വിവാദ പരാമർശത്തിന്റെ ചുവടുപിടിച്ച് മോഡലും ആക്ടിവിസ്റ്റുമായ രഹാന ഫാത്തിമയും, ദിയ സനയും മാറ് തുറന്നു കാണിക്കുന്ന ചിത്രവുമായി സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ് വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളിൽ ഫേസ്ബുക്കിന്റെ നിര്‍ദ്ദേശ പ്രകാരം വത്തക്ക ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ കൂടുതല്‍ സ്ത്രീകള്‍ മാറ് തുറക്കല്‍ സമരത്തിനൊപ്പം ചേരാന്‍ മുന്നോട്ട് വരുന്നുണ്ട്. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ സമാന താത്പ്പര്യമുള്ള സ്ത്രീകള സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു ദിയ സന വീണ്ടും ഞെട്ടിക്കുകയാണ്. ഇവരെ കോഴിക്കോട് തെരുവിൽ അണിനിരത്തി പ്രതിഷേധിക്കാനാണ് ദിയ സന, രഹന എന്നിവരടക്കമുള്ളവരുടെ നീക്കം.

ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളിൽ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. മാറു തുറക്കൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സനയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തിരുന്നത്.

മാറുമറക്കൽ സമരത്തിനും പൊതുബോധത്തിൽ നിൽക്കുന്ന സ്ത്രീകൾ എതിരായിരുന്നു. അമ്മായിയമ്മ കാണാതെ റൂമിനുള്ളിൽ കതകടച്ച് ഭർത്താവിന് കാണാൻ മാത്രം ബ്ലസ് ധരിച്ച സത്രീകളെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ബ്ലൗസ് ധരിച്ച് സമരം ചെയ്തുകൊണ്ടിരിക്കുമ്പോൾ തമ്പ്രാക്കൾ സൂക്ഷിച്ച് നോക്കിയപ്പോൾ നാണം വന്ന് ബ്ലൗസും ഊരി തോളിലിട്ട് സമരത്തിൽ നിന്ന് നടന്നുപോയ സ്ത്രീകളും ഉണ്ടായിരുന്നുവെന്നും ദിയ സനയിട്ട സ്വന്തം ചിത്രത്തിന് കീഴിൽ രഹ്ന കുറിച്ചിരുന്നു.

പുരുഷന്മാർ ആധിപത്യം സ്ഥാപിച്ച തൃശൂരിലെ പുലിക്കളിയിൽ ആദ്യത്തെ പെൺപുലിയായി 2016ൽ രഹന ചരിത്രം സൃഷ്ടിച്ചു. ന​ഗ്നശരീരത്തിലായിരുന്നു പുലി വര. ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരത്തോടനുബന്ധിച്ച് പെൺ പുലിക്കളി സംഘം ഇറങ്ങിയതും രഹ്നയുടെ നേതൃത്വത്തിലായിരുന്നു. പുലിയായി വേഷമിട്ട് രഹ്നയും പെൺപടയും തൃശൂർ ന​ഗരമാകെ തുള്ളിയപ്പോൾ അതുവരെ ഈ മേഖലയിൽ തുടർന്നുവന്ന പാരമ്പര്യ പുരുഷാധിപത്യമാണ് തകർന്നടിഞ്ഞത്. പിന്നീട് ഏക എന്ന സിനിമയിലൂടെ ശരീരത്തെ കൂടുതൽ വിപുലമായ ആവിഷ്കാരത്തിലേയ്ക്ക് രഹന അവതരിപ്പിച്ചു. സിനിമയുടെ ട്രെയ്ലറുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടി. ശരീരത്തിനു പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഭിന്നലൈം​ഗികത ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. പൂർണന​ഗ്നയായിട്ടും രഹ്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കാൻ ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള 34 അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പരി​ഗണിക്കപ്പെട്ട ചിത്രം ആറിടത്ത് കൺഫർമേഷൻ പട്ടികയിൽ ഇടംനേടിയിരുന്നു.

ചുംബന സമരത്തിലെ പങ്കാളിത്തത്തിനു ശേഷമാണ് ശരീര രാഷ്ട്രീയ പ്രവർത്തനം രഹന ആരംഭിച്ചത്. തന്റെ ബിക്കിനി ചിത്രം സോഷ്യൽ മീഡയിയിൽ ഇട്ടതിന് രഹന മതവാദികളുടെ വധ ഭീഷണി നേരിട്ടിരുന്നു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുത് എന്ന പേരിലായിരുന്നു അന്നത്തെ ആക്രമണം. എന്നാൽ തനിക്ക് പേടി തോന്നിയില്ലെന്ന് രഹന വെളിപ്പെടുത്തിയിരുന്നു . അമ്മ മരിച്ചാൽ ജഡം പള്ളിയിൽ അടക്കില്ലെന്നായി പിന്നെ ഭീഷണി. അമ്മ മരിച്ചാൽ ജഡം മെഡിക്കൽ കോളേജിന് പഠിക്കാൻ കൊടുത്തോളാമെന്നും രഹന പ്രതികരിച്ചിരുന്നു.

പെൺ പുലിക്കളി സംഘത്തെ തൃശൂരിലിറക്കി ചരിത്രം സൃഷ്ട്ടിച്ച രഹന, കോഴിക്കോട് നഗരത്തിൽ മാറ് തുറക്കൽ സമരവുമായി ഇറങ്ങുമെന്നുള്ളത് തീർച്ചയാണ്. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയ കട്ട വെയിറ്റിങ്ങിലാണ്. പെണ്ണുങ്ങളുടെ അമ്മിഞ്ഞ കാണിക്കൽ സമരത്തിനും പോരാട്ടത്തിനും എല്ലാ വിധ പിന്തുണയുമെന്ന് തുടങ്ങി കമന്റുകൾ തുടങ്ങുന്നു...

ഫേസ് ബുക്കിലെ മുഴുവൻ സ്ത്രീകളും (ഞാനൊഴികെ ) ഈ സഹന സമരത്തിൽ പങ്കെടുക്കണം എന്നാണ് ആഗ്രഹം . ഇവർക്കൊക്കെ എന്നെകൊണ്ട് കഴിയുന്ന എല്ലാ പിന്തുണയും കൊടുക്കാൻ ഞാൻ തയ്യാറാണ് . ചില അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താൽ കൊള്ളാമായിരുന്നു .

1 . ഫോട്ടോ ഇടുമ്പോൾ ഒൺലി മി , ഫ്രണ്ട്‌സ് ഒൺലി ഒന്നും ഇടരുത് . പബ്ലിക് പോസ്റ്റ് ഇടുമല്ലോ . പരമാവധി ആളുകളിലേക്ക് പോസ്റ്റ് എത്തട്ടെ .

2 . എല്ലാ തരം ശരീര പ്രകൃതിയുള്ള സ്ത്രീകളും ഇതിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ . (വെറും അക്കാദമിക് പർപ്പസ് )

3 . പറ്റുമെങ്കിൽ ബീഫ് ഫെസ്റ്റ് ഒക്കെ പോലെ കാമ്പസുകൾ കേന്ദ്രീകരിച്ചോ പൊതു ഇടങ്ങൾ കേന്ദ്രീകരിച്ചോ ഒക്കെ കൂട്ട അമ്മിഞ്ഞ പ്രദർശനവും സംഘടിപ്പിക്കുന്നത് ആലോചിക്കാവുന്നതാണ് .

4 . വെറും പ്രദർശനത്തിന് പകരം ഇതിന്റെ ഉപയോഗം , സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും (വെറും അക്കാദമിക് പർപ്പസ്)

5 . മോഹനൻ വൈദ്യർ , രജത് കുമാർ തുടങ്ങിയവരുടെ ക്ലാസുകളും ഇതോട് അനുബന്ധിച്ചു നടത്താവുന്നതാണ് . ( മൊത്തത്തിൽ ഒരു ആഘോഷമാവട്ടെ )

കാണാൻ ഞാനുണ്ടാകും .... കയ്യടിക്കാനും ..
നിങ്ങളുമുണ്ടാവില്ലേ ?

നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം ?
അപ്പൊ വേഗമാവട്ടെ ... എല്ലാവരും മുന്നോട്ട് വരൂ .. അമ്മിഞ്ഞ കാണിക്കു ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (6 minutes ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (11 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (12 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (14 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (14 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (15 hours ago)

Malayali Vartha Recommends