പുത്തന്‍ വേലിക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ് പ്രതി ആസാം സ്വദേശിക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ ബി എ ആളൂര്‍

പുത്തന്‍ വേലിക്കരയില്‍ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആസാം സ്വദേശിക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ ബി എ ആളൂര്‍ എന്ന് സൂചന. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടിയും ജിഷ വധകേസിൽ അമരുളിനുവേണ്ടി ഹാജരായതും ആളൂര്‍ വക്കീല്‍ ആണ്. ആളൂരിന്റെ ഇടപെടലിലൂടെ സുപ്രീം കോടതിയില്‍ നിന്ന് വധശിക്ഷ റദ്ദാക്കികൊണ്ട് ഗോവിന്ദച്ചാമിയ്ക്ക് അനുകൂല വിധി സമ്പാദിക്കാൻ സാധിച്ചു.
തിങ്കളാഴ്ച രാവിലെ 6.30 മണിയോടെയാണ് പുത്തന്‍ വേലിക്കര പാലാട് ഡേവിസിന്റെ ഭാര്യ മോളി (60) യെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോളിയുടെ കൊലപാതക കേസില്‍ ആസാം സ്വദേശി മുന്നയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഭര്‍ത്താവിന്റെ മരണ ശേഷം 30 വയസ്സോളം പ്രായമുള്ള മാനസിക വെല്ലുവിളി നേരിട്ടിരുന്ന മകനൊപ്പമാണ് മോളി താമസിച്ചിരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ നിന്ന് ശബ്ദം കേട്ടതായി അയല്‍വാസികള്‍ പറയുന്നുണ്ട് . ബലാത്സംഗശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മയെ കല്ലുകൊണ്ട് തലയില്‍ ഇടിച്ച് മുറിവേല്‍പ്പിച്ച ശേഷം മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചു.
മുന്ന ഞായറാഴ്ച രാത്രി ഒന്നിനു ശേഷം മോളിയുടെ വീട്ടില്‍പ്പോയി വിളിച്ചുണര്‍ത്തുകയായിരുന്നു. വാതില്‍ തുറന്ന മോളിയുടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ചു. താഴെ വീണപ്പോള്‍ വലിച്ചിഴച്ച് മുറിയിലേക്കു കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. തലയിലെയും കഴുത്തിലെയും മുറിവുകളില്‍നിന്നു രക്തം വാര്‍ന്ന നിലയിലായിരുന്നു. മൃതദേഹം വിവസ്ത്രമായിരുന്നു. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയിരുന്നു.
ബണ്ടി ചോറിന് വേണ്ടിയും ജിഷ വധക്കേസിലും ആളൂര്‍ ഹാജരായിട്ടുണ്ട് . ഇത്തരത്തില്‍ മന: സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യങ്ങളില്‍ പ്രതിയ്ക്ക് വേണ്ടി വാദിച്ചാണ് ആളൂര്‍ ശ്രദ്ധിക്കപ്പെട്ടത്. ഏതായാലും പുത്തന്‍വേലിക്കര കേസിലും താന്‍ തന്നെ ഹാജരാകുമെന്ന് അഡ്വ ആളൂര്‍ അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha