പ്രിയാവാര്യര്‍ അഡാര്‍ ലവില്‍ അഭിനയിച്ച പ്രണയരംഗങ്ങള്‍ അനുകരിച്ചാല്‍ പുറത്താക്കുമെന്ന് കോയമ്പത്തൂരിലെ കോളജ് അധികൃതര്‍

ഇതിനോടകം വയറലായി മാറിയ ഒരു അഡാറ് ലവ് വീണ്ടും വിവാദത്തില്‍. സിനിമയില്‍ നായിക പ്രിയാവാര്യര്‍ നായകനോട് കണ്ണിറുക്കി കാണിക്കുന്ന ശൃംഗാരഭാവങ്ങള്‍ക്ക് കോയമ്പത്തൂര്‍ വി.എല്‍.ബി ജാനകി അമ്മാള്‍ കോളജ് ഓഫ് ആട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിലക്കേര്‍പ്പെടുത്തി. ക്ലാസില്‍ പല കുട്ടികളും പ്രിയ സിനിമയില്‍ കാണിക്കുന്ന ഭാവങ്ങള്‍ അനുകരിക്കുന്നെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് പല അധ്യാപകരില്‍ നിന്നും തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. കോളജില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്, ഇത്തരം സംഭവങ്ങള്‍ അനുകരിക്കുന്നവരെ കോളജില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.
മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠിക്കുന്ന കോളജാണിത്. അഡാര്‍ ലവിലെ പാട്ടും ടീസറും വൈറലായതോടെ ഇന്ത്യ ഒട്ടുക്കുമുള്ള മിക്ക കോളജുകളിലും പ്രിയാവാര്യര്‍ പുരികം കൊണ്ട് കാണിക്കുന്ന എക്‌സ്പ്രഷന്‍ വിദ്യാര്‍ത്ഥികള്‍ അനുകരിക്കുകയായിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രിയാവാര്യരെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സണ്ണിലിയോണിനെയും സുക്കര്‍ബര്‍ഗിനെയും വരെ കടത്തിവെട്ടി ഫോളോവേഴ്‌സ് പിന്തുടരുന്നതില്‍ പ്രിയാവാര്യര്‍ മുന്നേറുകയാണ്. അതിനിടെയാണ് കോയമ്പത്തൂരിലെ കോളജില്‍ നിന്ന് വിചിത്രമായൊരു നോട്ടീസ് ഇറക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha