മദ്യത്തിനു പകരം കട്ടന്‍ചായ വില്‍പന ; വിളിക്കാനെന്ന് പറഞ്ഞ് വാങ്ങുന്ന മൊബൈലുമായി ഓടി മറയുക ഒടുവില്‍ പോലീസ് പിടിയിലായപ്പോൾ സംഭവിച്ചതോ..

മൊബൈൽ മോഷണ കേസ് പ്രതിയെ തേടിപ്പോയ പോലീസിനു കിട്ടിയത് കാലങ്ങളായി മദ്യത്തിനു പകരം കട്ടന്‍ചായ വില്‍പന നടത്തുന്ന ആളെ. കുന്നമംഗലം കൂടത്തലുമ്മല്‍ അശോകന്‍ (49) ആണ് പിടിയിലായത്. ശ്രീകണ്ഠേശ്വരത്തില്‍ തൊഴാനെത്തിയ ഭക്തന്റെ കയ്യില്‍ നിന്ന് ഫോണ്‍ വിളിക്കാനായി മൊബൈല്‍ ചോദിച്ചുവാങ്ങി, ഫോണുമായി കടന്നുകളഞ്ഞ ഇയാളെ കസബ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മദ്യത്തിനു പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ച് മദ്യഷാപ്പുകളുടെ മുന്‍പില്‍ വില്‍പന നടത്തുകയാണ് ഇയാളുടെ പ്രധാന ജോലിയെന്ന് പോലീസ് കണ്ടെത്തിയത്.
ഒട്ടേറെപ്പേരില്‍ നിന്നും ഇങ്ങനെ മദ്യം വാങ്ങി തരാമെന്നു പറഞ്ഞ് പണം വാങ്ങി കട്ടന്‍ചായ നിറച്ച കുപ്പികള്‍ നല്‍കി ഇയാള്‍ കബളിപ്പിച്ചിട്ടുണ്ട്. ദിവസവും അഞ്ച് കുപ്പിയില്‍ അധികം കട്ടന്‍ ചായ ഇയാള്‍ വില്‍പന നടത്തുന്നുണ്ട്. ഓരോ ദിവസവും ഓരോരോ മദ്യഷാപ്പിനു മുന്‍പിലാണ് ഇയാള്‍ കച്ചവടം നടത്തുന്നത്. മദ്യംവാങ്ങാന്‍ വരി നില്‍ക്കാന്‍ മടിക്കുന്നവര്‍ക്ക് ഒരു കുപ്പിക്ക് 50 രൂപ അധികം വിലയിട്ടാണ് കട്ടന്‍ചായ മദ്യമെന്ന വ്യാജേന വില്‍പന നടത്തിയിരുന്നത്. എന്നാല്‍ ഇതുവരെ ആരും ഈ കാരണത്തെ ചൊല്ലി പരാതി നല്‍കിയിട്ടില്ലെന്നു കസബ എസ്‌ഐ വി. സിജിത് പറഞ്ഞു. എന്നാല്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരെ പരാതിയുണ്ടെന്നും എസ്‌ഐ അറിയിച്ചു.
https://www.facebook.com/Malayalivartha