ശബരിമല തീര്‍ത്ഥാടനകാലത്തെ ഇടത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം

തീര്‍ത്ഥാടനകാലത്തെ ഇടത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം. സംസ്ഥാനത്തെ പത്ത് ഇടത്താവളങ്ങളില്‍ മികച്ച സൗകര്യം ഒരുക്കാനാണ് പദ്ധതി. ഓരോ ഇടത്താവളങ്ങളിലും വിവിധ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യങ്ങള്‍ക്കൊപ്പം വാഹന റിപ്പയറിംഗിനുള്ള കേന്ദ്രവും ഫ്യുവല്‍ പമ്പുകളും ഒരുക്കും , ഇതിനു പുറമെ വൃത്തിയുള്ള ശുചിമുറികള്‍, വിശാലമായ ഭോജനശാല, വിശ്രമസങ്കേതങ്ങള്‍, എ ടി എം സൗകര്യങ്ങള്‍ എന്നിവ ഓരോ ഇടത്താവളത്തിലും സജ്ജീകരിക്കും.
സംസ്ഥാനസര്‍ക്കാരുമായും ദേവസ്വം ബോര്‍ഡുമായും ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക. . നെല്ലിയോട് ഭഗവതി ക്ഷേത്രം കണ്ണൂര്‍, കാടാമ്പുഴ ഭഗവതി ക്ഷേത്രം, തൃത്തല്ലൂര്‍ ശിവക്ഷേത്രം ചാവക്കാട്, കൊടുങ്ങല്ലൂര്‍ തിരുവാഞ്ചിക്കുളം ക്ഷേത്രം, മുടിക്കോട് ശിവക്ഷേത്രം, തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് തീര്‍ത്ഥാടകസൗഹൃദപദ്ധതി നടപ്പാക്കുക.
മുപ്പത്തിയാറ് ഇടത്താവളങ്ങളില്‍ ഇത്തരം സൗകര്യങ്ങളൊരുക്കി വികസിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു .
https://www.facebook.com/Malayalivartha