പെൺകുട്ടിയെ കാണാനില്ല; വീട്ടുകാര്‍ക്കെതിരെ പരാതിയുമായി സഹപാഠികള്‍ രംഗത്ത്; സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

ഗവണ്‍മെന്റ് ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയുമായി സഹപാഠികള്‍ രംഗത്ത്. പെണ്‍കുട്ടിയെ ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിച്ച് വീട്ടുതടങ്കലിലാക്കിയെന്ന് സഹപാഠികളുടെ പരാതിയില്‍ പറയുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തിൽ ഇടപെട്ടു. സംഭവത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കേസ് ഏപ്രില്‍ 16ന് എറണാകുളത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
പെരുമ്പാവൂര്‍ സ്വദേശനിയായ വിദ്യാര്‍ത്ഥിനിയെയാണ് വീട്ടു തടങ്കലിലാക്കിയത്. പഠിത്തം മതിയാക്കി പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ നിർബന്ധിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. വിദ്യാര്‍ത്ഥിനി കുറേ ദിവസങ്ങളായി ക്ലാസില്‍ എത്തിയിരുന്നില്ല. വിദ്യാര്‍ത്ഥിനി ക്ഷീണിതയാണെന്നും 31-ന് ഈ സെമസ്റ്റര്‍ അവസാനിക്കുമെന്നതിനാൽ ഇനിയും ക്ലാസില്‍ വന്നില്ലെങ്കില്‍ പരീക്ഷയെഴുതാനാവില്ലെന്നും പരാതിയില്‍ പറയുന്നു.
എന്നാൽ പഠിത്തം മതിയാക്കി വിവാഹം കഴിപ്പിച്ചയയ്ക്കുകയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ലക്ഷ്യം. ഇതിനായാണ് കുട്ടിയെ തടവില്‍ വെച്ചിരിക്കുന്നത് അതിനാൽ പരാതിക്കാരിയുടെ പേരില്ലെങ്കിലും സംഗതി അതീവ ഗൗരവകരമാണെന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha