'ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിനു വോട്ടില്ല; മാണിക്കു വോട്ടുള്ളത് പാലായില്‍ മാത്രം'; ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കാനം രാജേന്ദ്രന്‍

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ആരുടെ വോട്ടു കിട്ടിയാലും സ്വീകരിക്കും. എല്‍ഡിഎഫിനെ പിന്തുണച്ചു എന്നതിനര്‍ഥം അവര്‍ എല്‍ഡിഎഫിലേക്കു വന്നു എന്നല്ല. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിനു വോട്ടില്ല. മാണിക്കു വോട്ടുള്ളത് പാലായില്‍ മാത്രമാണെന്നും കാനം പറഞ്ഞു.
https://www.facebook.com/Malayalivartha