നിഷാ ജോസ് കെ.മാണിക്കു ട്രെയിന്‍ യാത്രയ്ക്കിടയിലുണ്ടായ ദുരനുഭവം: റെയില്‍വേ എസ്.പി. അന്വേഷിക്കും: സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ റെയില്‍വേ പോലീസ് കേസെടുത്തു

തന്നെ ട്രെയിനില്‍ വെച്ച് ഒരു നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചവെന്ന ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് റെയില്‍വേ എസ്.പി: കെ.കെ. ജയമോഹന്‍ അന്വേഷിക്കും. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് പരാതി നൽകിയിരുന്നു. ഷോണിന്റെ പരാതിയിൽ റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്. നിഷാ ജോസ് കെ. മാണി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞിരുന്നു.
നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചതെന്ന് നിഷ പുസ്തകത്തില്‍ പറയുന്നു. യാത്രയിലേറ്റ അപമാനം വിവരിച്ച് 'മീ ടൂ' പ്രചാരണത്തില്‍ താനും പങ്കു ചേരുന്നുവെന്ന് നിഷ പറഞ്ഞിരുന്നു. കോട്ടയത്തേക്കുള്ള യാത്രക്കിടെയാണ് രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് പറഞ്ഞ് ആ യുവാവ് പരിചയപ്പെട്ടത്. രാത്രിയാണ് സംഭവം നടക്കുന്നത്.
മെലിഞ്ഞ പ്രകൃതമുള്ള യുവാവ് അച്ഛന്റെ പേര് പറഞ്ഞ് പരിചയപ്പെട്ട ശേഷം സംസാരം ആരംഭിച്ചു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നാണ് പറഞ്ഞത്. സംസാരത്തിനിടെ അയാള്‍ അനാവശ്യമായ കാല്‍പാദത്തില്‍ സ്പര്‍ശിച്ചുവെന്നും നിഷ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ഇതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയായിരുന്നു. മാണി കേരളാ കോണ്‍ഗ്രസും പിസി ജോര്‍ജുമായി വലിയ ഏറ്റുമുട്ടലിലേക്ക് വിഷയം നീങ്ങി. പരാമര്‍ശം വന്നതിന് പിന്നാലെ അത് പിസി ജോര്‍ജിന്റെ മകനാണെന്ന് അഭ്യൂഹം പരന്നിരുന്നു. 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ നിഷയ്‌ക്കെതിരെ ആക്ഷേപവുമായി പിസി ജോര്‍ജും പിന്നാലെ മകന്‍ ഷോണ്‍ ജോര്‍ജും രംഗത്തെത്തി. ഇതിനിടെ നിഷ ജോസ് കെ മാണിയുടെ പരാമര്‍ശത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ജോര്‍ജ് നല്‍കിയ പരാതി പൊലീസ് കാരണമൊന്നും വിശദമാക്കാതെ തള്ളുകയായിരുന്നു. ഇത്തരം വിഷയങ്ങളില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നും ഷോണിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നുമാണ് പൊലീസ് പറഞ്ഞത്.
https://www.facebook.com/Malayalivartha