സര്‍ക്കാര്‍ സര്‍വീസില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മധുവിന്റെ മരണം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. മധുവിന്‌റെ മരണത്തോടു കൂടി ആദിവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
വനത്തിലും വനാതിര്‍ത്തിയിലുമുള്ള ചില പ്രദേശങ്ങളിലെ ഈ വിഭാഗങ്ങളില്‍പ്പെട്ടവരുടെ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് ക്ലാസ്3, ക്ലാസ്4 തസ്തികകളില്‍ നിയമനം നടത്തി സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. ചട്ടം 300 പ്രകാരം പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ഇതിനായി വിശദമായ മാര്‍ഗരേഖ പി.എസ്.സിയുടെ ഉപദേശത്തോടെ തയ്യാറാക്കും.
മേയ് മാസത്തിനു മുമ്പായി ഇതിനായുള്ള മാര്‍ഗരേഖ തയ്യാറാക്കി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പി.എസ്.സിയോട് അഭ്യര്‍ഥിക്കും. ഇതിന്റെ എണ്ണം നിര്‍ണയിക്കുന്നതിനും അര്‍ഹതയുള്ള മറ്റു വിഭാഗങ്ങളെയും കണ്ടെത്തുന്നതിനും പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തി. മുന്‍കാലങ്ങളില്‍ വനംവകുപ്പില്‍ െ്രെടബല്‍ വാച്ചര്‍മാരായി പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പി.എസ്.സി. മുഖേന സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. പോലീസ് വകുപ്പില്‍ 75 പേര്‍ക്കുള്ള ഇത്തരം നിയമം അന്തിമഘട്ടത്തിലാണ്.
എക്‌സൈസ് വകുപ്പില്‍ വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവയിലെ പ്രത്യേക ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന പണിയ, അടിയാന്‍, കാട്ടുനായ്ക്കന്‍ വിഭാഗങ്ങള്‍ക്കായി സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയില്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്താനുള്ള നടപടിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha