മേലനങ്ങി പണിയെടുക്കാത്ത ഉദ്യോഗസ്ഥർ വാങ്ങുന്നത് ലക്ഷങ്ങൾ; ലക്ഷങ്ങൾക്ക് മുകളിൽ പെൻഷൻ വാങ്ങുന്നവരും കുറവല്ല; ഉദ്യോഗസ്ഥർക്ക് മുകളിലുള്ള മന്ത്രിമാർക്കും എം.എൽ. എ മാർക്കും ശമ്പളം കൂട്ടിയതിനെ ന്യായീകരിച്ച് ഭരണ പ്രതിപക്ഷ നേതാക്കൾ...

കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ മന്ത്രിമാരുടെയും എം.എൽ.എ മാരുടെയും വേതനം വർധിപ്പിച്ചതിനെ തുടർന്ന് കൂടുതൽ വിവാദങ്ങളായാണ് ഉയർന്നു കേട്ടത്. പൊതു സ്വത്ത് വീതം വയ്ക്കലാണെന്ന പ്രചാരണത്തിനെതിരെ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും സ്പീക്കറും ഒറ്റക്കെട്ടായി നിന്നു.
മന്ത്രിമാരുടെ വേതനം 54,000 രൂപയില്‍നിന്ന് 90,000 രൂപയാക്കാനും എംഎല്‍എ.മാരുടേത് 39,000 രൂപയില്‍നിന്ന് 70,000 ത്തിലേക്കുമാന് കൂറ്റൻ തീരുമാനിച്ചിരിക്കുന്നത്. ഇതൊന്നും കൂടാതെ മുന്‍ എംഎല്‍എ.മാരുടെ പെൻഷൻ തുക 35,000 രൂപയില്‍ നിന്ന് 50,000-ത്തിലേക്ക് വർദ്ധിപ്പിച്ചു. ബില്ലുകൾ ഈ സമ്മേളനത്തിൽ തന്നെ പാസാക്കും.
വേതനവും പെൻഷനും വർധിപ്പിക്കാനുള്ള ബില്ലുകൾ അവതരിപ്പിച്ചപ്പോൾ മന്ത്രി എ.കെബാലൻ വികാര നിർഭരനായി. ചില മാധ്യമങ്ങളുടെ നിർഭാഗ്യകരമായ ഈ പ്രചാരണം കേൾക്കാൻ വയ്യ. മനസ്സ് മടുക്കുന്നു... 24 മണിക്കൂറും പണിയെടുക്കുന്നവരാണ് ജനപ്രതിനിധികൾ. ടെൻഷൻ കാരണം ചെറുപ്പത്തിൽ തന്നെ അസുഖം വരാത്ത ആരും ഇക്കൂട്ടത്തിൽ ഇല്ല. എന്നാൽ ഞങ്ങളൊന്നും ഒന്നിനും കൊള്ളാത്തവരാണെന്നാണ് ചിലരുടെ പ്രചാരണം. ഒരു ലക്ഷം രൂപ പെൻഷൻ പറ്റുന്ന നാടിന് ഒരു പ്രയോജനവും ഇല്ലാത്ത ചില സാമ്പത്തിക ശാസ്ത്രജ്ഞൻ മാരും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുമൊക്കെയാണ് ചാനലുകളിൽ ജനപ്രതിനിധികളെ കളിയാക്കുന്നത്. ജനപ്രതി നിധികളുടെ വരുമാനത്തെ പറ്റി സാമൂഹിക ഓഡിറ്റ് നടക്കട്ടെ... ഞാൻ തയ്യാറാണ്...
രാജ്യത്തെ എല്ലാ വിഭാഗം ജീവനക്കാർക്കും കാലാകാലം ശമ്പളം കൂട്ടുന്നുണ്ടെന്ന് ബാലൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്പീക്കറും പി.രാമകൃഷ്ണനും ബാലനോട് യോജിച്ചു.
സ്‌പീക്കർ പി. രാമകൃഷ്ണനും പറയാനുണ്ടായിരുന്നു... യാത്രപ്പടി ഒഴികെ കിട്ടുന്ന 24,000 രൂപയിൽ 4500 രൂപ പാർട്ടിക്ക് ലെവിയും 16,500രൂപ കാറിന്റെ വായ്‌പ്പയും അടച്ചാൽ ഭക്ഷണം കഴിക്കാൻ പോലും കാശില്ലാത്ത ഒരു എം.എൽ.യെ എനിക്കറിയാം...
എന്തായാലും മന്ത്രിമാരുടെയും എംഎല്‍എ.മാരുടെയും വേതനം കൂട്ടിയത് നിയമസഭാ അംഗീകരിച്ചിരിക്കുകായാണ്. ചർച്ച കൂടാതെ ബില്ലുകൾ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു. ഇതോടെ ചാനലുകൾ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങൾക്കും വിടവാങ്ങുകയാണ്.
https://www.facebook.com/Malayalivartha