രക്തത്തിലലിഞ്ഞു ചേര്‍ന്ന കോണ്‍ഗ്രസുകാരി കമ്മ്യൂണിസ്റ്റുകാരിയാകുമ്പോള്‍... സാക്ഷാല്‍ പിണറായിയും കാനം രാജേന്ദ്രനും ഇരുന്ന വേദിയിലേക്ക് ശോഭന ജോര്‍ജ് പടികയറിയപ്പോള്‍ നെഞ്ചിടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ വേദി ശോഭനാ ജോര്‍ജ് പങ്കിടുമ്പോള്‍

കരുണാകരന്റെ അരുമ ശിഷ്യ കമ്മ്യൂണിസ്റ്റ് വേദി പങ്കിടുമ്പോള്‍ കോണ്‍ഗ്രസുകാരുടെ നെഞ്ചിടുപ്പ് കൂടുകയാണ്. ഒന്നാഞ്ഞ് പിടിച്ചാല്‍ ജയിക്കാവുന്ന ചെങ്ങന്നൂര്‍ സീറ്റ് വെറുതെ കളഞ്ഞ് കുളിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത്. റിബലായി നിന്നപ്പോള്‍ പോലും ജയിച്ചിരുന്ന ശോഭനയുടെ വോട്ട് ബാങ്കിന്റെ വലിപ്പം മനസിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മാണി ഗ്രൂപ്പ് തിരികെ വരില്ലെന്നിരിക്കെ കൂടെയുള്ളവരെങ്കിലും ഒലിച്ച് പോകാതെ നോക്കണമായിരുന്നു.
എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ വേദി പങ്കിട്ടാണ് മുന്‍ എംഎല്‍എ കൂടിയായ ശോഭനാ ജോര്‍ജ് പ്രതികാരം തീര്‍ത്തത്. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനുവേണ്ടിയുള്ള പ്രചാരണ പരിപാടിയിലാണ് ശോഭനാ ജോര്‍ജ് പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കാനം രാജേന്ദ്രനും ഉള്‍പ്പെട്ട വേദിയിലാണ് ശോഭന പടികയറിയെന്നതും ശ്രദ്ധേയമായി.
നിരവധി തവണ എംഎല്‍എ ആയ വ്യക്തിയാണ് ശോഭന ജോര്‍ജ്. ചെങ്ങന്നൂരില്‍ നിന്ന് മൂന്ന് തവണ അവര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തയായ പോരാളിയായിരുന്നു അവര്‍. പക്ഷേ ഇടക്കാലത്ത് അവര്‍ കോണ്‍ഗ്രസുമായി അകന്നു. അതിന് നിരവധി കാരണങ്ങളുമുണ്ട്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച വ്യാജരേഖാ കേസിലെ ഒന്നാം പ്രതിയായിരുന്നു ശോഭന ജോര്‍ജ്. സീറ്റ് ലഭിക്കാതെ വന്നതോടെ തനിച്ച് ചെങ്ങന്നൂരില്‍ നിന്ന് ജനവധി തേടിയ ചരിത്രവും ശോഭനയ്ക്കുണ്ട്.
1991 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ചെങ്ങന്നൂരില്‍ മല്‍സരിച്ച് ജയിച്ചിട്ടുള്ള വ്യക്തിയാണ് ശോഭന ജോര്‍ജ്. 2006ല്‍ ശോഭന ജോര്‍ജിന്റെ സീറ്റില്‍ പിസി വിഷ്ണുനാഥിനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് അവര്‍ പാര്‍ട്ടിയുമായി അകന്നത്. തൊട്ടുപിന്നാലെ വ്യാജ രേഖാ കേസ് കൂടി വന്നതോടെ കോണ്‍ഗ്രസിന് അനഭിമതയായി ശോഭന. പിന്നീട് പാര്‍ട്ടിയുമായി തീര്‍ത്തും അകന്ന അവര്‍ 2016ല്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വിഷ്ണുനാഥിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. പക്ഷേ വിമതയായി മല്‍സരിച്ച ശോഭനയ്ക്ക് 3966 വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. വിഷ്ണുനാഥിന്റെ പരാജയത്തിന് ഒരുപരിധി വരെ ശോഭന കാരണമായിരുന്നുവെന്ന് പറയുന്നത് ശരിയാണ്.
വ്യാജരേഖാ കേസ് ശോഭന ജോര്‍ജ് ഉള്‍പ്പെട്ട വ്യാജരേഖാ കേസ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയായി ശോഭനയുടെ പേര് വന്നതോടെയാണ് പാര്‍ട്ടി നേതൃത്വത്തിന് അവരോട് മടുപ്പ് തോന്നിയതെന്ന് നേതാക്കള്‍ പറയുന്നു. മന്ത്രിയായിരുന്ന കെവി തോമസിന്റെ പ്രതിഛായ തകര്‍ക്കാന്‍, അദ്ദേഹത്തെ 332 കോടിയുടെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി ഇന്റലിജന്‍സ് ഡിജിപിയുടെ പേരില്‍ വ്യാജരേഖ ചമച്ചുവെന്നായിരുന്നു കേസ്. മന്ത്രിയുടെ പ്രതിഛായ തകര്‍ത്ത് മന്ത്രിപദം കരസ്ഥമാക്കാന്‍ ശോഭന കളിച്ചുവെന്നായിരുന്നു ആരോപണം. ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസില്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ അടുത്തയാളായി അറിയപ്പെട്ട വ്യക്തിയായിരുന്നു ശോഭന.
ഇടതുമുന്നണിക്ക് ഗുണമാകുമോ 1991, 1996, 2001 കാലങ്ങളില്‍ ചെങ്ങന്നൂരിലെ പ്രതിനിധീകരിച്ച് സഭയിലെത്തിയ വ്യക്തിയാണ് ശോഭന ജോര്‍ജ്. 2006ല്‍ പക്ഷേ, വിഷ്ണുനാഥിനെയാണ് പാര്‍ട്ടി മല്‍സരിപ്പിച്ചത്. 2011ലും വിഷ്ണുനാഥ് തന്നെ മല്‍സരിച്ചു. വിഷ്ണുനാഥിന്റെ തുടര്‍ച്ചയായ വിജയം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ശോഭന ജോര്‍ജിനെ പൂര്‍ണമായും അകറ്റി. 2016 ല്‍ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ശോഭന ജോര്‍ജ് വിമത സ്ഥാനാര്‍ഥിയായി ജനവിധി തേടിയത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിഷ്ണുനാഥ് പരാജയപ്പെട്ടതിന് കാരണം ശോഭനയുടെ സ്ഥാനാര്‍ഥിത്വമാണെന്ന് വിലയിരുത്തലുണ്ടായി. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കെ എല്‍ഡിഎഫ് പാളയത്തിലെത്തിയിരിക്കുകയാണ് ശോഭന ജോര്‍ജ്. എന്തായാലും ശോഭന ജോര്‍ജിന്റെ വരവ് ചെങ്ങന്നൂരിനെ എങ്ങനെ മാറ്റിമറിക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha