അർദ്ധ രാത്രിയായപ്പോൾ അപരിചിതമായ ഒരു കൈവിരലുകൾ ഉറങ്ങിക്കിടന്നിരുന്ന വിദ്യാര്‍ത്ഥിനിയുടെ അരികിലേക്ക്... പിന്നെ സംഭവിച്ചത്...

പയ്യന്നൂരിലെ ഏവിയേഷന്‍ അക്കാഡമിയിലെ വിദ്യാര്‍ത്ഥിനിയായ മമത ജനലരികിലെ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. കാറ്റ് കടക്കാനായി ജനല്‍ തുറന്നിട്ടാണ് പെണ്‍കുട്ടി കിടന്നിരുന്നത്.
അർദ്ധ രാത്രിയായപ്പോൾ അപരിചിതമായ ആ കൈവിരലുകൾ ഉറങ്ങിക്കിടന്നിരുന്ന വിദ്യാര്‍ത്ഥിനിയുടെ വിദ്യാര്‍ത്ഥിനിയുടെ ആഭരണം കവര്‍ന്നു. കൈച്ചെയിന്‍ തന്ത്രത്തില്‍ അഴിച്ചെടുത്ത മോഷ്ടാവ് കഴുത്തിലുണ്ടായിരുന്ന മാലയും മുറിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഞെട്ടിയുണര്‍ന്ന വിദ്യാര്‍ത്ഥിനി ഒച്ചവച്ച് അമ്മയുടെ അടുത്തേക്ക് ഓടുകയായിരുന്നു. ശബ്ദം കേട്ട് പിതാവ് രവീന്ദ്രനും ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
കുഞ്ഞിമംഗലം പാണച്ചിറമേലിലെ ഒഴികണ്ടത്തില്‍ രവീന്ദ്രന്റെ മകള്‍ മമതയുടെ(19) കൈച്ചെയിനാണ് കവര്‍ന്നത്. പുലര്‍ച്ചെ 3.45നാണ് സംഭവം.
പയ്യന്നൂര്‍ എഎസ്‌ഐ ടോമിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തി. പോലീസ് മോഷ്ടാവിനായി തെരച്ചില്‍ തുടങ്ങി.
https://www.facebook.com/Malayalivartha