വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവിൽ അൺ എയ്ഡഡ് സ്‌കൂളുകൾ കൂട്ടത്തോടെ അടപ്പിക്കാനുള്ള ശ്രമത്തിനു പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ ; സി.ബി.എസ്.ഇ. മാനേജ്‌മെന്റ് ലോബി ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നു

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവിൽ അൺ എയ്ഡഡ് സ്‌കൂളുകൾ, അംഗീകാരത്തിന്റെ പേരിൽ കൂട്ടത്തോടെ അടപ്പിക്കാനുള്ള ശ്രമത്തിനു പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ. സി.ബി.എസ്.ഇ. മാനേജ്‌മെന്റ് ലോബി ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നതായിട്ടാണ് അറിവ്. ഇതിനിടയിൽ അംഗീകാരം നില നിർത്താൻ പിരിവ് ചോദിച്ച് ചില ഇടനിലക്കാരും രംഗത്തുണ്ട്.
ഈ അടച്ചുപൂട്ടല്‍ സ്വകാര്യ ഹൈടെക് സ്‌കൂളുകള്‍ക്കും നിയമനത്തിന് ലക്ഷങ്ങള്‍ കോഴവാങ്ങുന്ന എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്കും ഉയര്‍ന്ന ഫീസ് വാങ്ങുന്ന അംഗീകൃത അണ്‍ -എയ്ഡഡ് സ്‌കൂളുകള്‍ക്കുമാണ് ഗുണകരമാകുന്നത്. എന്നാൽ അണ്‍ എയ്ഡഡ് മേഖലയ്ക്ക് സര്‍ക്കാര്‍ താഴിടുമ്പോള്‍ ഒന്നരലക്ഷത്തിലധികം അധ്യാപക, അധ്യാപകേതരജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ഇവരില്‍ വലിയൊരുശതമാനംപേര്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉള്ളവരാണെങ്കിലും പി.എസ്.സി. നിയമനത്തിനുള്ള പ്രായപരിധി കഴിഞ്ഞവരാണ്.
പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് അണ്‍ എയ്ഡഡ് മേഖലയില്‍ അംഗീകാരമില്ലാത്ത 6500-ഓളം വിദ്യാലയങ്ങളുണ്ട്. ഇതിലെല്ലാം കൂടെ ഏകദേശം ഒന്നരലക്ഷത്തിലധികംപേര്‍ ജോലിചെയ്യുന്നു. മാനദണ്ഡമനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നുകാണിച്ച് 1800 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അടച്ചുപൂട്ടാനുള്ള നോട്ടീസ് വിദ്യാഭ്യാസവകുപ്പ് നല്‍കി. വിദ്യാഭ്യാസ അവകാശച്ചട്ടത്തിന്റെ 19(1) വകുപ്പ് പ്രകാരം, സ്‌കൂള്‍ സ്ഥാപിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ അംഗീകാരം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്ത് 15 ദിവസത്തിനകം സ്‌കൂള്‍ പൂട്ടി വിവരം അറിയിക്കണമെന്നാണ് ഉത്തരവ്. എന്നാൽ 260 സ്‌കൂളുകള്‍ ഹൈക്കോടതിയെ സമീപിച്ച് ഈ ഉത്തരവിന് സ്റ്റേ നേടി.
പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുകയെന്ന സര്‍ക്കാര്‍നയത്തിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുപോലും മാനദണ്ഡങ്ങളുടെപേരില്‍ ഇപ്പോൾ അംഗീകാരം നൽകാതിരിക്കുന്നത്. എന്നാൽ ജോലി നഷ്ടപ്പെടുന്നവരെ എന്തുചെയ്യുമെന്ന കാര്യത്തിൽ സർക്കാരിന് കൃത്യമായ ഒരു ഉത്തരമില്ല. അതുപോലെതന്നെ അൺ എയ്ഡഡ് മേഖലയിലെ 15 ലക്ഷം വരുന്ന കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റിച്ചേർക്കുമ്പോൾ സർക്കാർ സ്‌കൂളുകളിൽ അത്രയും കുട്ടികളെ ഉൾകൊള്ളാൻ കഴിയുമോ എന്ന കാര്യവും തീർച്ചയില്ല.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വിദ്യാർഥികളുടെ അവകാശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ജില്ലയിലെ സ്കൂളുകൾ 2018 ജൂൺ ഒന്നുമുതൽ പ്രവർത്തിക്കരുതെന്ന് കാണിച്ച് ഡിപിഐ ഉത്തരവ് ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശ പ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അതത് സ്കൂൾ മാനേജ്മെന്റിന് കൈമാറി.സംസ്ഥാന സർക്കാരിന്റെ അംഗീകാരമില്ലാതെ സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ ഡിപിഐ നിർദേശ പ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തങ്ങളുടെ പരിധിയിലുള്ള സ്കൂളുകളിൽ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ആദ്യഘട്ടത്തിൽ ജില്ലയിലെ 157 സ്കൂളുകളുടെ പട്ടിക തയ്യാറാക്കിയത്.
അധ്യാപകർക്ക് മതിയായ യോഗ്യതയുണ്ടെങ്കിൽതന്നെ വിദ്യാഭ്യസ വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിശീലനങ്ങളിലും ക്ലസ്റ്റർ യോഗങ്ങളിലും പങ്കെടുക്കാനും കഴിയില്ല. പരീക്ഷാ പേപ്പർ തയ്യാറാക്കലും പരീക്ഷാ നടത്തിപ്പും സ്വന്തം നിലയിൽ നടത്തുന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങളും പാലിക്കുന്നില്ല. അവസാനമായി 2015‐ലാണ് അൺ എയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം നൽകിയത്.
അതെ സമയം അൺഎയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടാൻ ധൃതികാണിക്കുന്ന സർക്കാർ ബാറുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കുന്നതിന് മദ്യനയത്തില്‍ത്തന്നെ അനുമതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതിനകം ഇരുപതിലേറെ ബാറുകള്‍ തുറന്നു. ഇനിയും അറുപതെണ്ണം കൂടി തുറക്കും. എക്സൈസ് കമ്മിഷണറുടെ പുതിയ ഉത്തരവോടെ ദൂരപരിധിയും അപ്രസക്തമായി. മുനിസിപ്പല്‍ മേഖലകളിലുള്ള ബാറുകള്‍ക്കു നേരത്തെ ഇളവ് അനുവദിച്ചിരുന്നു. പുതിയ ഉത്തരവു പുറത്തുവന്നതോടെ സംസ്ഥാന, ദേശീയ പാതയോരങ്ങളിലുള്ള നഗരസ്വഭാവമുള്ള പഞ്ചായത്തുകളിൽ ത്രീ സ്റ്റാര്‍ സൗകര്യങ്ങളുള്ള ബാറുകള്‍ തുറക്കും.
https://www.facebook.com/Malayalivartha