നീന്തുന്നതിനിടയില്‍ കാലില്‍ എന്തോ തട്ടുന്നത് ശ്രദ്ധയില്‍പെട്ട കുട്ടികൾ കുളത്തിനടിയില്‍ കണ്ടത് പരീശീലനത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി മരിച്ചനിലയില്‍

പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തില്‍ ഉദ്യോഗാര്‍ത്തി മരിച്ചനിലയില്‍. മുക്കംപാലമൂട് കുണൂര്‍ കുന്നുംപ്പുറത്ത് വീട്ടില്‍ ശ്രീകണ്ഠന്റെ മകന്‍ ശ്രീജിത്തി(22)നെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. പി എസ് സിയുടെ ഫയര്‍മാന്‍ തസ്തികയിലേയ്ക്കുള്ള നീന്തല്‍ പരിശീലനത്തിലായിരുന്നു ശ്രീജിത്ത്.
ഉച്ചയ്ക്കു 2.30 മുതല്‍ 3.30 വരെയുള്ള സംഘത്തിലാണു ശ്രീജിത്ത് പരിശീലനത്തിന് എത്തിയത്. ഇതിനു ശേഷം നാലിനു പരിശീലനത്തിന് എത്തിയ കുട്ടികളാണു ശ്രീജീത്തിനെ നീന്തല്‍ കുളത്തില്‍ കണ്ടെത്തിയത്. ജീവനക്കാര്‍ ഇതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. കാലില്‍ എന്തോ തട്ടുന്നത് ശ്രദ്ധയില്‍ പെട്ട കുട്ടികളായിരുന്നു ശ്രീജിത്തിനെ കണ്ടെത്തിയത്.
കരയ്ക്കെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്നു മൃതദേഹം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പരിശീലനത്തിന് എത്തിയ ഉദ്യോഗാര്‍ത്ഥി മുങ്ങി മരിക്കാനുണ്ടായ സാഹചര്യം അധികൃതരുടെ വീഴ്ചയാണ് എന്ന് ആരോപിച്ച് നാട്ടുകാര്‍ നീന്തല്‍കുളത്തിനു മുന്നില്‍ പ്രതിക്ഷധിച്ചു.
https://www.facebook.com/Malayalivartha