വയല്‍ക്കിളികളെ നേരിടാന്‍ കാവല്‍പ്പുരയുമായി സി.പി.എം; ശനിയാഴ്ച തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം നടത്തും

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ നാട്ടുകാര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ നടത്തുന്ന സമരത്തിനെതിരെ ബദല്‍ സമരവുമായി സി.പി.എം. കാവല്‍പ്പുര എന്ന പേരിലാണ് സമരം നടത്തുന്നത്. കീഴാറ്റൂര്‍ സംരക്ഷണ ജനകീയസമിതി ശനിയാഴ്ച തളിപ്പറമ്പില്‍ നിന്ന് ശനിയാഴ്ച പ്രകടനം നടത്തും. വയല്‍നികത്തുന്നതിനെതിരെ നടത്തുന്ന സമരം ജനശ്രദ്ധയാകര്‍ഷിക്കുകയും നിയമസഭയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് പുതിയ രാഷ്ട്രീയ അടവ്‌നയവുമായി സി.പി.എം രംഗത്തെത്തുന്നത്. ബൈപ്പാസിനായി ഭൂമി അളക്കാന്‍ കഴിഞ്ഞയാഴ്ച അധികൃതര്‍ എത്തിപ്പോള്‍ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ സമരം ചെയ്യുന്നവര്‍ തയ്യാറായിരുന്നു. ഇവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പാര്‍ട്ടിഗ്രാമത്തില്‍ നടക്കുന്ന സമരം സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കൃഷി ചെയ്യുന്ന ഭൂമി ഒരു കാരണവശാലും വിട്ട് നല്‍കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സമരത്തിന് നേതൃത്വം നല്‍കിയ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ പാര്‍ട്ടി പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് സമരം ശക്തമായത്. കഴിഞ്ഞയാഴ്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം സി.പി.എം പ്രവര്‍ത്തകര്‍ വയല്‍ക്കിളികളുടെ പന്തല്‍ തീയിട്ട് നശിപ്പിച്ചിരുന്നു. അതിനെതിരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു.
സമരം ചെയ്യുന്നവര്‍ വയല്‍ക്കിളികളല്ല, വയല്‍ക്കഴുകന്‍മാരാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഒരിക്കല്‍ പോലും വയലില്‍ പണിയെടുക്കാത്തവരാണ് സമരത്തിലുള്ളതെന്നും മന്ത്രി ആരോപിച്ചിരുന്നു. മന്ത്രിക്ക് തിമിരം ബാധിച്ചിരിക്കുകയാണെന്ന് വയല്‍ക്കിളികളുടെ നേതാവ് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സമരങ്ങളുടെ പാരമ്പര്യം മറന്നാണ് മന്ത്രി ഇത്തരത്തില്‍ സംസാരിച്ചിക്കുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha